മൂന്നാം ടി20: വമ്പന്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ; മൂന്ന് ബൗളര്‍മാര്‍ പുറത്ത്

Published : Nov 09, 2018, 11:42 AM ISTUpdated : Nov 09, 2018, 11:45 AM IST
മൂന്നാം ടി20: വമ്പന്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ; മൂന്ന് ബൗളര്‍മാര്‍ പുറത്ത്

Synopsis

മൂന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍. പേസര്‍മാരായ ഉമേഷ് യാദവ്, ജസ്‌പ്രീത് ബുംമ്ര എന്നിവര്‍ക്കും സ്‌പിന്നര്‍ കുല്‍ദീപ് യാദവിനും വിശ്രമം അനുവദിച്ചു.

ചെന്നൈ: വിന്‍ഡീസിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍. പേസര്‍മാരായ ഉമേഷ് യാദവ്, ജസ്‌പ്രീത് ബുംമ്ര എന്നിവര്‍ക്കും സ്‌പിന്നര്‍ കുല്‍ദീപ് യാദവിനും വിശ്രമം അനുവദിച്ചു. ഇതേസമയം മീഡിയം പേസര്‍ സിദ്ധാര്‍ത്ഥ് കൗളിനെ സ്‌ക്വാഡിലുള്‍പ്പെടുത്തി. ഇന്ത്യക്കായി രണ്ട് ടി20കളും മൂന്ന് ഏകദിനങ്ങളും മുന്‍പ് കൗള്‍ കളിച്ചിട്ടുണ്ട്. 

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്നതിനായാണ് മൂവര്‍ക്കും വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി. ഞായറാഴ്‌ച ചെന്നൈയിലാണ് വിന്‍ഡീസിനെതിരായ അവസാന ടി20. 

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ(നായകന്‍), ശീഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ഷഹബാദ് നദീം, സിദ്ധാര്‍ത്ഥ് കൗള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍