ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ

Published : Aug 27, 2016, 01:36 AM ISTUpdated : Oct 05, 2018, 02:41 AM IST
ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ

Synopsis

ഫ്ലോറിഡ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് കളിതുടങ്ങുക. അമേരിക്കയിൽ ക്രിക്കറ്റ് ജ്വരം പടർത്താൻ ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിൽ വിൻഡീസിനെ തോൽപിച്ചാണ് ഇന്ത്യ ഫ്ലോറിഡയിൽ എത്തിയിരിക്കുന്നത്. എന്നാല്‍ ട്വന്റി-20യിലേക്കെത്തുമ്പോൾ വിൻഡീസിനെ പേടിക്കണം. ലോക ചാമ്പ്യൻമാരാണ് വിൻഡീസ്.

ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തർത്താണ് വിൻഡീസ് ഫൈനലിലേക്ക് മുന്നേറിയത്. മുംബൈയിലെ ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ധോണിയും സംഘവും ഇറങ്ങുന്നത്. രോഹിത്തും ധവാനും കൊഹ്‌ലിയും രഹാനെയുമടങ്ങുന്ന ബാറ്റിംഗ് നിരതന്നെയാണ് ഇന്ത്യയുടെ കരുത്ത്. ബുംറയും ഷമിയും പേസർമാരായി ടീമിലെത്തും. മൂന്നാംപേസറാവാന്‍ ഭുവനേശ്വറും സ്റ്റുവർട്ട് ബിന്നിയും തമ്മിലാണ് മത്സരം.

ഗെയ്ൽ, ബ്രാവോ, സിമൺസ്, സാമുവൽസ്, പൊള്ളാർഡ്, നരൈൻ എന്നിവരടങ്ങിയ വിൻഡീസ് നിരയും എന്തിനുംപോന്നവരാണ്.  ക്രിക്കറ്റിൽ പുതിയ വാണിജ്യ സാധ്യതകൾ തേടുന്ന ബിസിസിഐക്ക് അമേരിക്കയിൽ ടീം ഇന്ത്യയുടെ ജയം അനിവാര്യം. ട്വന്റി-20യിൽ 1000 റൺസും 50 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമാവാൻ ബ്രാവോയ്ക്ക് ഒരുവിക്കറ്റുകൂടി മതി. അഫ്രീദിയും ഷാകിബ് അൽ ഹസനുമാണ് ഈനേട്ടം കൈവരിച്ച താരങ്ങൾ. ഫ്ലോറിഡയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം