സച്ചിന്റെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം

By Web DeskFirst Published Aug 26, 2016, 5:07 PM IST
Highlights

തിരുവനന്തപുരം: ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കേരളത്തില്‍ സച്ചിൻ ടെൻഡുൽക്കറുടെ ഫുട്ബോൾ അക്കാദമിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകും.കേരളത്തിൽ ഫുട്ബോൾ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന്‍ സമർപ്പിച്ച രൂപരേഖയ്ക്കാണ് സർക്കാർ അംഗീകാരം നൽകുക. കഴിഞ്ഞ  ജൂൺ ഒന്നിന് സച്ചിനും നടന്‍ ചിരഞ്ജീവിയും അടക്കം കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികള്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അഞ്ച് വ‍ർഷത്തിനകം കേരളത്തിൽ നിന്ന് മികച്ച താരങ്ങളെ വാർത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഇതിനായി 20 ഏക്കറില്‍ തുടങ്ങുന്ന റസിഡഷ്യല്‍ ഫുട്ബോള്‍ അക്കാദമിയില്‍ അത്യാധുനികസൗകര്യങ്ങുള്ള  പരീശിലന കേന്ദ്രങ്ങളും സ്കൂളും പ്രവര്‍ത്തിക്കും.രണ്ട് ഘട്ടങ്ങളിലായാകും അക്കാദമിയുടെ പ്രവര്‍ത്തനം.
 
2022 വെരയുള്ള ആദ്യ ഘട്ടത്തിൽ ഓരോ വർഷവും 20 താരങ്ങൾക്ക് പ്രവേശനം നൽകും. അടുത്തവർഷം പ്രവ‍ർത്തനം തുടങ്ങുന്ന അക്കാഡമിയുടെ രണ്ടാം ഘട്ടം 2022 മുതൽ 2027 വരെയാണ്. ഇക്കാലയളവിൽ 200 കുട്ടികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം.

 

click me!