ധര്‍മ്മശാല പിച്ച് ഇന്ത്യയ്ക്ക് ആശങ്ക

By Web DeskFirst Published Mar 23, 2017, 9:53 AM IST
Highlights

ധര്‍മ്മശാല: നാല് മത്സരങ്ങളുള്ള ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്  പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് നില്‍ക്കുകയാണ്. അടുത്ത ശനിയാഴ്ചയാണ് നാലാമത്തെ ടെസ്റ്റ് ആരംഭിക്കുക. പരമ്പര ആര് നേടുമെന്നറിയാന്‍ നാലാം ടെസ്റ്റിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ധര്‍മ്മശാലയിലെ പിച്ചിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്ത്യയ്ക്ക് അത്ര ശുഭകരമല്ലെന്നാണ് വാര്‍ത്ത.

ധര്‍മ്മശാലയിലെ ചീഫ് ക്യുറേറ്ററായ സുനില്‍ ചൗഹാനാണ് പിച്ചിന്‍റെ സ്വഭാവം വെളിവാക്കിയത്. ടീം ഇന്ത്യയ്ക്ക് ഇത്ര ശുഭകരമല്ല ചൗഹാന്റെ വാക്കുകള്‍ എന്നാണ് ക്രിക്കറ്റ് നെക്സ്റ്റിലെ ചൗഹാന്‍റെ അഭിമുഖം വ്യക്തമാക്കുന്നത്. പിച്ച് പേസര്‍മാരെ ആണ് പിന്തുണയ്ക്കുകയെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ചൗഹാന്‍ തുറന്നു പറയുന്നു. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ പേസര്‍മാര്‍ക്ക് ലഭിച്ച അത്ര ആനുകൂല്യം ലഭിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.

അഞ്ച് ദിനവും കളി നടത്താന്‍ സാധിക്കുന്ന വിക്കറ്റാണ് ഇത്. എല്ലാ തരം ബൗളര്‍മാര്‍ക്കും പിന്തുണ കിട്ടും എന്നാണ് വിവരം. ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം ഉറപ്പിക്കുന്നതിന് മുമ്പ് ആദ്യ ദിനങ്ങളില്‍ പേസര്‍മാര്‍ക്കായിരിക്കും കളം വാഴുക. അവസാന ദിനങ്ങളില്‍ കളി വരുതിയിലാക്കുക സ്പിന്നര്‍മാരായിരിക്കും ചിലപ്പോള്‍ പിച്ചില്‍ ആധിപത്യം കിട്ടുക.

അതേ സമയം പിച്ച് പേസര്‍മാരെ തുണയ്ക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് പേസര്‍ മൊഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള കോഹ്ലിയുടെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്.

click me!