ഇരുപത് വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ വെള്ളിത്തിളക്കവുമായി ഇന്ത്യന്‍ പെണ്‍പുലികള്‍

By Web TeamFirst Published Aug 31, 2018, 8:16 PM IST
Highlights

20 വര്‍ഷത്തിന് ശേഷം വനിത ഹോക്കിയില്‍ ഫെെനലിലെത്തി ചരിത്രം സൃഷ്ടിച്ച നീലപ്പട മികച്ച പോരാട്ടത്തിനൊടുവിലാണ് ജപ്പാന്
മുന്നില്‍ കീഴടങ്ങിയത്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിന് വെള്ളി. കലാശപോരാട്ടത്തില്‍ ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പട പരാജയപ്പെട്ടത്. 20 വര്‍ഷത്തിന് ശേഷം വനിത ഹോക്കിയില്‍ ഫെെനലിലെത്തി ചരിത്രം സൃഷ്ടിച്ച നീലപ്പട മികച്ച പോരാട്ടത്തിനൊടുവിലാണ് ജപ്പാന് മുന്നില്‍ കീഴടങ്ങിയത്.

മത്സരത്തിന്‍റെ 11-ാം മിനിറ്റില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ച് ജപ്പാന്‍ മുന്നിലെത്തി. പെനാല്‍റ്റിയില്‍ നിന്ന് കവാമുരയാണ് ഇന്ത്യന്‍ പോസ്റ്റില്‍ ഗോള്‍ നിക്ഷേപിച്ചത്. ഇതോടെ ഉണര്‍ന്ന് കളിച്ച ഇന്ത്യ 25-ാം മിനിറ്റില്‍ നേഹയിലൂടെ സമനില ഗോള്‍ സ്വന്തമാക്കി.

ആദ്യ പകുതിയില്‍ പിന്നീട് ഗോളുകള്‍ ഒന്നും പിറന്നില്ല. എന്നാല്‍, 44-ാം മിനിറ്റില്‍ ഷിമിസൂവിലൂടെയാണ് ജപ്പാന്‍ വീണ്ടും ലീഡെടുത്തു. പിന്നീടുള്ള സമയം സമനില ഗോളിനായി ശ്രമിച്ചെങ്കിലും വെള്ളിയില്‍ ഒതുങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. പെണ്‍പുലികളുടെ വെള്ളി നേട്ടത്തോടെ 13-ാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. 

click me!