
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരും അതിശക്തരുമായ മലേഷ്യയെ അട്ടിമറിച്ചാണ് ഇന്ത്യ ഫൈനിലെത്തിയത്. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍ കാര്‍ത്തിക്, സുനെയ്ന കുരുവിള, താന്‍വി ഖന്ന എന്നിവരടങ്ങുന്ന ടീമാണ് മികച്ച പോരാട്ടത്തിനൊടുവില്‍ കലാശ പോരാട്ടത്തിനുള്ള യോഗ്യത നേടിയെടുത്തത്.
എന്നാല്‍, പുരുഷ വിഭാഗത്തില്‍ ഹോംങ്കോംഗിന് മുന്നില്‍ സെമിയില്‍ മുട്ടുമടക്കിയ ഇന്ത്യ വെങ്കലം നേട്ടം സ്വന്തമാക്കി. അതേസമയം ഏഷ്യൻ ഗെയിംസ് സെയിലിങ്ങിൽ ഇന്ത്യ രണ്ട് മെഡൽ സ്വന്തമാക്കി. വർഷ- ശ്വേത സഖ്യം വെള്ളി നേടിയപ്പോൾ ഹർഷിത തോമർ വെങ്കലം സ്വന്തമാക്കി. ബോക്സിങ്ങിൽ സെമിയിൽ നിന്ന് പിന്മാറിയ വികാസ് കൃഷണന്‍ വെങ്കലം ലഭിച്ചു. വനിതാ ഹോക്കി ഫൈനലിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും.