
മുംബൈ: ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ഏകദിന-ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ മിതാലി രാജും ട്വന്റി20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കു. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. താനിയ ഭാട്ടിയ, മാന്‍സി ജോഷി, പൂനം റൗത്ത് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഏകദിന ടീം പ്രഖ്യാപിച്ചത്. ദേവിക വൈദ്യ, സുഷ്മ വര്‍മ്മ, പൂജ വസ്ട്രാക്കര്‍ എന്നിവരെ ടീമില്‍ നിന്നൊഴിവാക്കി.
ട്വന്റി20 സ്‌ക്വാഡില്‍ നാല് മാറ്റങ്ങളുണ്ട്. ജൂലന്‍ ഗോസ്വാമി വിരമിക്കാന്‍ തീരുമാനിച്ചപ്പോള്‍ രാജേശ്വരി ഗായക്വാഡ്, മോന മേശ്രാം, പൂജ വസ്ട്രാക്കര്‍ എന്നിവര്‍ പുറത്ത് പോയി. പകരം ദയാലന്‍ ഹേമലത, താനിയ ഭാട്ടിയ, രാധ യാദവ്, അരുന്ധതി റെഡ്ഢി എന്നിവര്‍ ടീമിലെത്തി.
ട്വന്റി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിതാലി രാജ്, ദീപ്തി ശര്‍മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, എക്ത ഭിഷ്ട്, പൂനം യാദവ്, രാധ യാദവ്, മാന്‍സി ജോഷി, ശിഖ പാണ്ഡേ, അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി.
ഏകദിന ടീം: മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാജേശ്വരി ഗയക്‌വാദ്, മാന്‍സി ജോഷി, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂനം റാവുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!