Latest Videos

ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യക്ക് മൂന്ന് വെങ്കലം, മഞ്ജു റാണി ഫൈനലില്‍

By Web TeamFirst Published Oct 12, 2019, 5:42 PM IST
Highlights

ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരു ഫൈനല്‍ മാത്രം. അവസാനം നടന്ന സെമി പോരാട്ടത്തില്‍ ജമുന ബോറോ, ലോവ്‌ലിന എന്നിവര്‍ ഫൈനല്‍ കാണാതെ പുറത്തായി. രാവിലെ നടന്ന മത്സരത്തില്‍ മേരി കോം തോറ്റിരുന്നു.

മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരു ഫൈനല്‍ മാത്രം. അവസാനം നടന്ന സെമി പോരാട്ടത്തില്‍ ജമുന ബോറോ, ലോവ്‌ലിന എന്നിവര്‍ ഫൈനല്‍ കാണാതെ പുറത്തായി. രാവിലെ നടന്ന മത്സരത്തില്‍ മേരി കോം തോറ്റിരുന്നു. സെമിയില്‍ എത്തിയതോടെ മൂവരും വെങ്കല മെഡല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മഞ്ജു റാണി ഫൈനലില്‍ കടന്നു.

54 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ ഹുവാങ് സിയോ- വെനിനോട് 0-5ന് പരാജയപ്പെട്ടാണ് ജമുന പുറത്തായത്. പിന്നീട് 69 കിലോഗ്രാം വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ലോവ്‌ലിനയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ചൈനയുടെ തന്നെ യാങ് ലിയുവിനോട് പരാജയപ്പെട്ടത് 2-3 എ്ന്ന സ്‌കോറിന്. 

48 കിലോഗ്രാം വിഭാഗത്തില്‍ തായ്ലന്‍ഡിന്റെ ചുതാമത് രാക്സത്തിനെ 4-1ന് പരാജയപ്പെടുത്തിയാണ് മഞ്ജു റാണി ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ ഇടിച്ചിച്ചാണ് മഞ്ജു റാണി സെമി ഉറപ്പിച്ചിരുന്നത്.നേരത്തെ, മേരി കോം സെമിയില്‍ പുറത്തായിരുന്നു. തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്ലുന്‍സിനോട് 4-1ന് പരാജയപ്പെട്ടാണ് മേരി കോം വെങ്കലത്തില്‍ ഒതുങ്ങിയത്. 

രണ്ടാം സീഡായിരുന്നു കാകിറോഗ്ലുന്‍സ്. മേരി മൂന്നാം സീഡായിരുന്നു. നിലവിലെ യൂറോപ്യന്‍ ചാംപ്യനും യൂറോ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമാണ് ബുസെനാസ്. ഫൈനലിലെത്തിയാല്‍ ടോക്ക്യോ ഒളിംപിക്‌സിനുള്ള യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനും മേരി കോമിന് അവസരം ലഭിക്കുമായിരുന്നു.

click me!