ഇന്ത്യന്‍ കോച്ചിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

By Web DeskFirst Published Jun 22, 2016, 6:05 AM IST
Highlights

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ പരിശീലകരുമായി അഭിമുഖം നടത്തിയ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതി ഇന്ന് ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കും. വെള്ളിയാഴ്ചയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ബിസിസിഐ നല്‍കിയ 21അംഗ പട്ടികയിലെ ഏഴ് പേരുമായാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതി അഭിമുഖം നടത്തിയത്.

കൊല്‍ക്കത്തയില്‍ നടന്ന അഭിമുഖത്തില്‍ സച്ചിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പങ്കെടുത്തത്. മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ സമിതിക്ക് മുന്നില്‍ നേരിട്ട് ഹാജരായി. രവി ശാസ്‌ത്രി സ്കൈപ്പിലൂടെയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. സ്റ്റവുര്‍ട്ട് ലോ, ടോം മൂഡി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും. ഇംഗ്ലീഷ് കോച്ച് ആന്‍ഡി മോള്‍സ്, പ്രവീണ്‍ ആംറെ, ലാല്‍ ചന്ദ് രജ്പുത് എന്നിവരും സമിതിയുമായി കൂടിക്കാഴ്ച നടത്തി.

ഇതേസമയം, മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീലിനെ സമിതി അഭിമുഖത്തിന് പോലും വിളിച്ചില്ല. മൂന്നംഗ സമിതി ഇന്ന് ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കും. വെള്ളിയാഴ്ച ധര്‍മ്മശാലയില്‍ ചേരുന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ കോച്ചിനെ പ്രഖ്യാപിക്കും.

 

click me!