ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By Web DeskFirst Published Sep 10, 2017, 4:55 PM IST
Highlights

മുംബൈ: ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ശ്രീലങ്കക്കെതിരെ പരമ്പര ജയം നേടിയ ടീമില്‍നിന്ന് ഷര്‍ദ്ദുല്‍ താക്കൂറിനെ ഒഴിവാക്കി. ഇതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും ടീമിലില്ല. കോലി ക്യാപ്റ്റനായും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനായും തുടരും. ഉമേഷ് യാദവ്, മൊഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇത്തവണയും വിശ്രമം അനുവദിച്ചു. യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം സെപ്റ്റംബര്‍ 17നാണ്. 2019 ലോകകപ്പ് മുന്നില്‍ക്കണ്ട് റൊട്ടേഷന്‍ സമ്പ്രദായം അനുസരിച്ചാണ് ടീമിനെ പ്രഖ്യാപിച്ചതെന്ന് ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ് അറിയിച്ചു.

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.

click me!