
മുംബൈ: വനിതാ ട്വന്‍റി 20 ലോകകപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ടീം മാനേജ്മെന്‍റ് ഇന്ന് വിനോദ് റായി സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശീലകന്‍ രമേഷ് പവാറും , മാനേജര്‍ തൃപ്തി ഭട്ടാചാര്യയും റിപ്പോര്‍ട്ട് കൈമാറുമെന്നാണ് അറിയുന്നത്.
അവസാന 2 മത്സരങ്ങളില്‍ കളിക്കാതിരുന്ന മിതാലി രാജിന്‍റെ ശാരീരികക്ഷമത സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും മിതാലി രാജിനെയും വിനോദ് റായി സമിതി കൂടിക്കാഴ്ചയ്ക്ക് വിളിക്കുമെന്നും സൂചനയുണ്ട്. ഹര്‍മന്‍പ്രീത് വഞ്ചനയും നുണയും നിറഞ്ഞ വ്യക്തിയാണെന്ന് മിതാലിയുടെ ഏജന്‍റ് ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!