തോല്‍വിയിലും കുത്തുവാക്കുകള്‍ക്കിടയിലും തല ഉയര്‍ത്തി ഹര്‍മന്‍പ്രീത്; ഐസിസിയുടെ അംഗീകാരം

By Web TeamFirst Published Nov 25, 2018, 10:38 PM IST
Highlights

 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പിന്നാലെ മിതാലി രാജിനെ ഒഴിവാക്കിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്കും കുത്തുവാക്കുകള്‍ക്കുമിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ തേടി ഐസിസിയുടെ അംഗീകാരം.

ഗയാന: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പിന്നാലെ മിതാലി രാജിനെ ഒഴിവാക്കിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്കും കുത്തുവാക്കുകള്‍ക്കുമിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ തേടി ഐസിസിയുടെ അംഗീകാരം.

ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഓസ്ട്രേലിയ കിരീടം നേടിയെങ്കിലും ഐസിസിയുടെ ട്വന്റി-20 വനിതാ ലോക ഇലവന്റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീതിനെ തെരഞ്ഞെടുത്തു. ഹര്‍മന്‍പ്രീതിന് പുറമെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍കൂടി ഐസസി ലോക ഇലവനില്‍ ഇടം പിടിച്ചു. സമൃതി മന്ദാനയും പൂനം യാദവുമാണ് ഹര്‍മന്‍പ്രീത് നയിക്കുന്ന ലോക ഇലവനിലെ ഇന്ത്യന്‍ താരങ്ങള്‍.

റണ്ണറപ്പുകളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് മൂന്ന് താരങ്ങളും ഓസീസ് ടീമില്‍ നിന്ന് രണ്ട് താരങ്ങളും  പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളുമാണ് ടീമിലുള്ളത്. ഹര്‍മന്‍പ്രീതിന് പുറമെ പാക് ക്യാപ്റ്റനായ ജവേരിയ ഖാനാണ് ടീമില്‍ ഇടം നേടിയ മറ്റൊരു ക്യാപ്റ്റന്‍.

ഐസിസി വനിതാ ട്വന്റി-20 ലോക ഇലവന്‍: അലീസ ഹീലി(ഓസ്ട്രേലിയ), സ്മൃതി മന്ദാന(ഇന്ത്യ), ആമി ജോണ്‍സ്(ഇംഗ്ലണ്ട്), ഹര്‍മന്‍പ്രീത് കൗര്‍(ഇന്ത്യ), ദേനേന്ദ്ര ഡോട്ടിന്‍(വെസ്റ്റ് ഇന്‍ഡീസ്)ജവേരി ഖാന്‍(പാക്കിസ്ഥാന്‍), ലെയ്‌ഗ് കാസ്പെരെക്(ന്യൂസിലന്‍ഡ്), അന്യ ഷ്രുബ്‌സോള്‍(ഇംഗ്ലണ്ട്), ക്രിസ്റ്റി ഗോര്‍ഡണ്‍(ഇംഗ്ലണ്ട്), പൂനം യാദവ്(ഇന്ത്യ). പന്ത്രാമത്തെ അംഗം-ജഹ്നാര ആലം(ബംഗ്ലാദേശ്).

click me!