
കൊല്‍ക്കത്ത: ഇന്ത്യൻ ടീമിൽ എംഎസ് ധോണിക്ക് ഇനിയും തിരിച്ചുവരവിനു സമയമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. ധോണി ഒരു ചാമ്പ്യനാണ്. 2007ൽ ട്വന്റി20 ലോകകപ്പ് ജയിച്ചതുമുതൽ 12-13 വര്‍ഷത്തോളം സുന്ദരമായൊരു കരിയറായിരുന്നു ധോണിയുടേത്. എന്നാല്‍ മറ്റെല്ലാവരെയും പോലെ ധോണിയും മികച്ച പ്രകടനം നടത്തിയേ മതിയാവു.
കോലിയെപ്പോലെ വിജയത്തിനായി എന്തും ചെയ്യുന്നൊരു നായകന്‍ തന്നെയാണ് ഇന്ത്യക്ക് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. എന്നാല്‍ വിജയത്തിനായി എന്തും ചെയ്യുക എന്നാല്‍ അതിരുകള്‍ ലംഘിക്കലല്ലെന്നും ഗാംഗുലി ഓര്‍മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!