ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് ഹീറോ

By Web TeamFirst Published Sep 5, 2018, 11:16 AM IST
Highlights

ആദ്യ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടംകൈയന്‍ പേസര്‍ ആര്‍ പി സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2005 സെപ്റ്റംബറില്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ആര്‍ പി സിംഗ് 2007ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.
 

ബറോഡ: ആദ്യ ട്വന്റി-20 ലോകകപ്പില്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടംകൈയന്‍ പേസര്‍ ആര്‍ പി സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2005 സെപ്റ്റംബറില്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ആര്‍ പി സിംഗ് 2007ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.
 
ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ആര്‍ പി സിംഗ് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്കായി 14 ടെസ്റ്റിലും 58 ഏകദിനത്തിലും 10 ട്വന്റി-20 മത്സരങ്ങളിലും ആര്‍ പി സിംഗ് കളിച്ചു. ടെസ്റ്റില്‍ 40ഉം, ഏകദിനത്തില്‍ 69 ഉം ട്വന്റി-20യില്‍ 15ഉം വിക്കറ്റുകളാണ് രാജ്യാന്തര കരിയറിലെ സമ്പാദ്യം.

കഴിഞ്ഞ വര്‍ഷം മുംബൈക്കെതിരെ ഗുജറാത്തിനായാണ് അവസാന രഞ്ജി ട്രോഫി മത്സരം കളിച്ചത്. ഐപിഎല്ലില്‍ ഏഴോളം സീസണുകളിലായി വിവിധ ടീമുകളിലും ആര്‍ പി സിംഗ് കളിച്ചു. 2016ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനായാണ് അവസാനം ഐപിഎല്ലില്‍ കളിച്ചത്.

click me!