ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ്: സൈന ഫൈനലില്‍

Published : Jan 26, 2019, 04:37 PM ISTUpdated : Jan 26, 2019, 04:38 PM IST
ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ്: സൈന ഫൈനലില്‍

Synopsis

ആദ്യ ഗെയിമില്‍ 11-7ന് ലീഡെടുത്തശേഷമാണ് സൈന ഗെയിം കൈവിട്ടത്. എന്നാല്‍ രണ്ടാം ഗെയിമില്‍ താളം വീണ്ടെടുത്ത സൈന എതിരാളിക്ക് അവസരമൊരുന്നും നല്‍കാതെ 21-12ന് ഗെയിം സ്വന്തമാക്കി.

ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്‍‍വാള്‍ ഫൈനലില്‍. വാശിയേറിയ സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 18-21, 21-12, 21-18. ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു സൈനയുടെ ഗംഭീര തിരിച്ചുവരവ്.

കരോലിനാ മാരിനും ചെന്‍ യുഫെയിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളുമായിട്ടാണ് സൈനയുടെ കിരീട പോരാട്ടം. ആദ്യ ഗെയിമില്‍ 11-7ന് ലീഡെടുത്തശേഷമാണ് സൈന ഗെയിം കൈവിട്ടത്. എന്നാല്‍ രണ്ടാം ഗെയിമില്‍ താളം വീണ്ടെടുത്ത സൈന എതിരാളിക്ക് അവസരമൊരുന്നും നല്‍കാതെ 21-12ന് ഗെയിം സ്വന്തമാക്കി.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട അവസാന ഗെയിമില്‍ കോര്‍ട്ട് നിറഞ്ഞുകളിച്ച സൈന 21-18ന് ഗെയിമും മത്സരവും സ്വന്തമാക്കി.കഴിഞ്ഞ ആഴ്ച മലേഷ്യ മാസ്റ്റേഴ്സിലും സൈന സെമിയിലെത്തിയിരുന്നു. കരോലിന മാരിനോടാണ് അന്ന് സൈന തോറ്റത്. ഇന്ത്യന്‍ പ്രതീക്ഷകളായ പി വി സിന്ധുവും, കെ ശ്രീകാന്തും ഇന്നലെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

PREV
click me!

Recommended Stories

ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി, 22-ാം വയസില്‍ ഇതിഹാസം! ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം
12 വർഷത്തെ പോരാട്ടത്തിനൊടുവിൽ ശുഭവാർത്ത, ഷൂമാക്കർ ഇനി കിടപ്പിലല്ല; ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതി