പ്രോ വോളി ലീഗ്: കാലിക്കറ്റ് ഹീറോസിനെ ജെറോം വിനീത് നയിക്കും

Published : Jan 26, 2019, 12:06 PM ISTUpdated : Jan 26, 2019, 12:08 PM IST
പ്രോ വോളി ലീഗ്: കാലിക്കറ്റ് ഹീറോസിനെ ജെറോം വിനീത് നയിക്കും

Synopsis

കാലിക്കറ്റ് ഹീറോസിനെ ജെറോം വിനീത് നയിക്കും. യുഎസ് ദേശീയ ടീമംഗം പോള്‍ ലോട്മാന്‍, കോംഗോയില്‍ നിന്നുള്ള ഇലൗനി എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

കോഴിക്കോട്: പ്രോ വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിനെ തമിഴ്നാട്ടില്‍ നിന്നുള്ള ജെറോം വിനീത് നയിക്കും. യുഎസ് ദേശീയ ടീമംഗം പോള്‍ ലോട്മാന്‍, കോംഗോയില്‍ നിന്നുള്ള ഇലൗനി എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. കോഴിക്കോട് നടന്ന ചടങ്ങില്‍ ടീമിന്‍റെ തീം സോംഗും പുറത്തിറക്കി.

കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. രണ്ട് അന്താരാഷ്ട്ര താരങ്ങളും രണ്ട് അണ്ടര്‍ 21 ദേശീയ താരങ്ങളും ഉള്‍പ്പട്ടെ 12 അംഗ ടീമാണിത്. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ ക്യാപ്റ്റനായിരുന്ന ജെറോം വിനീത് ചാള്‍സാണ് നായകന്‍. യുഎസ് ദേശീയ ടീമംഗവും ഒളിമ്പ്യനുമായ പോള്‍ ലോട്മാന്‍, സ്പൈക്ക് ജംപിലൂടെ പ്രശസ്തനായ കോംഗോ താരം ഇലൗനി ന്‍ഗംപൗരു എന്നിവരാണ് ടീമിന്‍റെ തുറുപ്പു ചീട്ടുകള്‍.

ദേശീയ ടീമിലെ അറ്റാക്കര്‍ അജിത് ലാല്‍, അണ്ടര്‍ 21 ദേശീയ ടീമംഗങ്ങളായ ഗഗന്‍കുമാര്‍, സഞ്ജയ് ആന്‍റണി, ലിബേറോയായ രതീഷ് എന്നിവരും ടീമിലുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ബീക്കണ്‍ സ്‌പോര്‍ട്സാണ് കാലിക്കറ്റ് ഹീറോസിന്‍റെ ഉടമകള്‍. വോളിബോള്‍ നഗരമെന്ന ഖ്യാതിയുണ്ടായിരുന്ന പട്ടണമാണ് കോഴിക്കോടെന്നും ഈ പ്രശസ്തി തിരിച്ച് പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടീം ഉടമകള്‍ വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

'ശ്രീജേഷിനെ പുറത്താക്കിയിട്ടില്ല, കരാര്‍ അവസാനിച്ചതിനാല്‍ ഒഴിവാക്കി', ആരോപണങ്ങൾ തള്ളി ഹോക്കി ഇന്ത്യ
'വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി', ഹോക്കി ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് പി ആര്‍ ശ്രീജേഷ്