സല്‍മാന്‍ ഖാന്‍ ശാസിച്ചു; ദേഷ്യം സഹിക്കവയ്യാതെ ശ്രീശാന്ത് സ്വയം തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ചു

Published : Dec 03, 2018, 06:50 PM IST
സല്‍മാന്‍ ഖാന്‍ ശാസിച്ചു; ദേഷ്യം സഹിക്കവയ്യാതെ ശ്രീശാന്ത് സ്വയം തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ചു

Synopsis

ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസിനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍. കുളിമുറിയുടെ ചുമരില്‍ ശ്രീശാന്ത് സ്വയം തലയടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷോയുടെ സംഘാടകര്‍ അറിയിച്ചു.

മുംബൈ: ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസിനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍. കുളിമുറിയുടെ ചുമരില്‍ ശ്രീശാന്ത് സ്വയം തലയടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷോയുടെ സംഘാടകര്‍ അറിയിച്ചു. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. പിന്നാലെ കുളിമുറിയില്‍ കയറിയ ശ്രീശാന്ത് കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിലിടിക്കുകയായിരുന്നു. 

ശേഷം, ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ഒന്നും പേടിക്കാനില്ലെന്ന് പിന്നീട് ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ പറയുന്നതിങ്ങനെ... ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്‌സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണത്തിനും നന്ദി. 

ഷോയില്‍ ശ്രീശാന്തിന്റെ പ്രകടനവും പരാമര്‍ശങ്ങളും പലപ്പോഴും വിവാദമായിട്ടുണ്ട്. മറ്റുമത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ശ്രീയെ അവതാരകനായ സല്‍മാന്‍ ഖാന്‍ മുന്‍പും വിമര്‍ശിച്ചിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി
ഇന്ത ആട്ടം പോതുമാ ഗംഭീറേ? സമ്മർദത്തെ ഗ്യാലറിയിലെത്തിച്ച് സഞ്ജു സാംസണ്‍