റെയ്‌നയ്ക്ക് ആദ്യമായി ഐപിഎല്‍ മത്സരം നഷ്ടമാകും

Published : May 10, 2016, 12:05 PM ISTUpdated : Oct 04, 2018, 11:29 PM IST
റെയ്‌നയ്ക്ക് ആദ്യമായി ഐപിഎല്‍ മത്സരം നഷ്ടമാകും

Synopsis

അഹമ്മദാബാദ്: ഐപിഎല്ലിന്റെ തുടക്കം മുതല്‍ ഇന്നുവരെ ഒറ്റ മത്സരം പോലും നഷ്ടമാക്കിയിട്ടില്ലാത്ത ഏക കളിക്കാരനാണ് സുരേഷ് റെയ്ന. മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമായിരുന്ന റെയ്ന അവര്‍ക്കായി എല്ലാ കളികളിലും പാഡണിഞ്ഞിട്ടുണ്ട്. ചെന്നൈ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്കുപോലും സ്വന്തമാക്കാനാകാത്ത നേട്ടം.

ഇത്തവണ ഗുജറാത്ത് ലയണ്‍സിന്റെ നായകനായപ്പോഴും ഇതുവരെ എല്ലാ മത്സരങ്ങളിലും റെയ്ന ടീമിനെ നയിച്ചു. എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി റെയ്ന ഒരു മത്സരം നഷ്ടമാക്കുകയാണ്. എന്നാല്‍ നഷ്ടബോധത്തോടെയല്ല സന്തോഷത്തോടെയാണ് റെയ്ന ഈ റെക്കോര്‍ഡ് നഷ്ടമാക്കുന്നത്.

കാരണം ഹോളണ്ടിലുള്ള ഭാര്യ പ്രിയങ്കാ ചൗധരിയെ കാണാന്‍ പോകുന്നതിനാലാണ് റെയ്നയ്ക്ക് മത്സരം നഷ്ടമാകുന്നത്. ഗര്‍ഭിണിയാണ് പ്രിയങ്കാ ചൗധരി ഇപ്പോള്‍. കൊല്‍ക്കത്തയുമയായുള്ള കളി ജയിച്ചശേഷം റെയ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഐപിഎല്ലില്‍ 143 മത്സരം കളിച്ചിട്ടുള്ള റെയ്ന 4000 റണ്‍സിലധികം നേടി ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ്. റെയ്നയുടെ അഭാവത്തില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലമോ ആരോണ്‍ ഫിഞ്ചോ ആവും ഗുജറാത്തിനെ നയിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ വിറയ്ക്കുമോ സഞ്ജു? പരിശീലനം കടുപ്പിച്ച് ഇന്ത്യന്‍ ഓപ്പണര്‍
വാംഖഡെയില്‍ റണ്ണൊഴുകും; ടി20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ