സ്‌മിത്തിന് പകരം നായകന്‍; പ്രതികരിച്ച് അജിങ്ക്യ രഹാനെ

Web Desk |  
Published : Mar 27, 2018, 09:55 PM ISTUpdated : Jun 08, 2018, 05:45 PM IST
സ്‌മിത്തിന് പകരം നായകന്‍; പ്രതികരിച്ച് അജിങ്ക്യ രഹാനെ

Synopsis

ആരാധക പിന്തുണ തുടര്‍ന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രഹാനെ

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സ്‌മിത്തിന് പകരം ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ് രാജസ്ഥാന്‍ പുതിയ നായകനായി നിയമിച്ചത്. അപ്രതീക്ഷിതമായി നായകസ്ഥാനം ലഭിച്ചതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രഹാനെ. 

രാജസ്ഥാന്‍ റോയല്‍സ് തനിക്ക് കുടുംബം പോലെയാണ്. നായകനാകാന്‍ സാധിച്ചത് ആവേശത്തിലാക്കുന്നു. തന്നില്‍ വിശ്വാസമര്‍പ്പിക്കുന്ന ടീം മാനേജ്മെന്‍റിന് നന്ദിയറിക്കുന്നു. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഐപിഎല്ലില്‍ 2008 എഡിഷനില്‍ ചാമ്പ്യന്‍മാരായ ടീമിന് ആരാധക പിന്തുണ തുടര്‍ന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രഹാനെ പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പവര്‍ പ്ലേ മുതലാക്കി മുംബൈ ഇന്ത്യന്‍സ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോറിലേക്ക്
'ഒരു സിനിമ കാണുന്നത് പോലെ'; വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗിനെ വാഴ്ത്തി ചേതേശ്വര്‍ പൂജാര