ഐപിഎല്ലില്‍ കളിക്കുന്ന 23 ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐ നിരീക്ഷണത്തില്‍

Web Desk |  
Published : Apr 17, 2018, 08:30 PM ISTUpdated : Jun 08, 2018, 05:50 PM IST
ഐപിഎല്ലില്‍ കളിക്കുന്ന 23 ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐ നിരീക്ഷണത്തില്‍

Synopsis

ഈ ഗ്രൂപ്പിലുള്ളവരും അന്തിമ ഇലവനില്‍ കളിക്കാനിടയില്ലാത്തവരുമായ കളിക്കാരെ നെറ്റ്സില്‍ അമിതമായി ബൗള്‍ ചെയ്യിക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികളെ അനുവദിക്കില്ല

മുംബൈ: ഐപിഎല്ലില്‍ കളിക്കുന്നവരും ഭാവിയില്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാന്‍ ഇടയുള്ളവരുമായ 23 കളിക്കാരുടെ പ്രകടനം ബിസിസിഐ നിരീക്ഷിച്ച് വിലയിരുത്തും. ഈ കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായാണിത്. കളിക്കാരെ മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് പ്രകടനം വിലയിരുത്തുക. ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച കൗമാരതാരങ്ങള്‍, മുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരങ്ങള്‍, ഇന്ത്യ എ ടീം അംഗങ്ങള്‍ എന്നിവരുടെ പ്രകടനങ്ങളാണ് ബിസിസിഐ സൂക്ഷ്മമായി വിലയിരുത്തുക.

ഈ ഗ്രൂപ്പിലുള്ളവരും എന്നാല്‍ അന്തിമ ഇലവനില്‍ കളിക്കാനിടയില്ലാത്തവരുമായ കളിക്കാരെ നെറ്റ്സില്‍ അമിതമായി ബൗള്‍ ചെയ്യിക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികളെ അനുവദിക്കില്ല. ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീലേക്ക് ആവശ്യമായി വരികയാണെങ്കില്‍ ഇവരുടെ മികവ് നിലനിര്‍ത്താനായാണിത്.

ബിസിസിഐ നിരീക്ഷണത്തിലുള്ള താരങ്ങള്‍ ഇവരാണ്.
അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചവര്‍-പൃഥ്വി ഷാ, ഷുബ്മാന്‍ ഗില്‍, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി

അണ്ടര്‍ 19 ലോകകപ്പില്‍ മുമ്പ് കളിച്ചിട്ടുള്ളവര്‍: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, സഞ്ജു സാംസണ്‍

ഇന്ത്യ എ ടീം അംഗങ്ങള്‍: ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, ദീപക് ഹൂഡ, മയാങ്ക് അഗര്‍വാള്‍, രവികുമാര്‍ സമര്‍ഥ്, സിദ്ദാര്‍ഥ് കൗള്‍, ഹനുമാ വിഹാരി, അങ്കിത് ഭാവെ.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല
അഭിഷേക്-ക്ലാസൻ വെടിക്കെട്ടിനൊടുവില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്, വിജയലക്ഷ്യം 195 റണ്‍സ്