ബുണ്ടസ് ലിഗ: ലെവന്‍ഡോസ്കി ടോപ് സ്‌കോറര്‍

Web Desk |  
Published : May 13, 2018, 11:39 AM ISTUpdated : Jun 29, 2018, 04:06 PM IST
ബുണ്ടസ് ലിഗ: ലെവന്‍ഡോസ്കി ടോപ് സ്‌കോറര്‍

Synopsis

നേട്ടം സ്വന്തമാക്കുന്നത് മൂന്നാം തവണ

മ്യൂണിക്ക്: ബുണ്ടസ് ലിഗയില്‍ ടോപ് സ്കോറര്‍ പദവി ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി‌യ്ക്ക്. മൂന്നാം തവണയാണ് ജര്‍മ്മന്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനെന്ന നേട്ടം ലെവന്‍ഡേവ്സ്കി സ്വന്തമാക്കുന്നത്. ഈ സീസണില്‍ ബയേണിനായി 30 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍ ലെവന്‍ഡോസ്‌കി വലയിലിട്ടു. 

കഴിഞ്ഞ വര്‍ഷം ഒരു ഗോളിന് കൈവിട്ട നേട്ടമാണ് പോളിഷ് താരം ഇക്കുറി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രെയ്ന്‍ബര്‍ഗിന്‍റെ നീല്‍ പീറ്റേഴ്‌സണ് 15 ഗോളുകളാണ് നേടാനായത്. 14 ഗോളുകളുമായി ഹഫന്‍ഹെയ്‌മിന്‍റെ മാര്‍ക് ഉത്താണ് മൂന്നാമത്. അതേസമയം സീസണിലാകെ ക്ലബിനായി വിവിധ ലീഗുകളിലായി 40 ഗോളുകള്‍ നേടാനും പോളിഷ് താരത്തിനായി. 

മൂന്ന് സീസണുകളില്‍ ടോപ്സ്കോറര്‍ക്കുള്ള പുരസ്കാരം നേടുന്ന ജര്‍മന്‍കാരനല്ലാത്ത ആദ്യ താരമാണ് ലെവന്‍ഡോസ്കി. 2013-14, 2015-16 സീസണുകളിലാണ് താരം നേരത്തെ ഗോള്‍ വേട്ടക്കാരനായത്. പോളണ്ടിനായി 52 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ ലെവന്‍ഡോസ്കി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെഞ്ചുറി നേടിയ ഡല്‍ഹിക്കെതിരെ സഞ്ജു വീണ്ടുമിറങ്ങുന്നു, ചെന്നൈക്കും ഡല്‍ഹിക്കും ഇന്ന് നിര്‍ണായക പോരാട്ടം, ധോണി പുറത്ത് തന്നെ
ക്യാപ്റ്റനെ പുറത്താക്കിയതോ?, ലക്നൗവിനെതിരെ ഹാര്‍ദിക് കളിക്കാതിരുന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി സഹതാരം