49 റൺസ് നേടിയ ഇഷാൻ കിഷന്റെയും 43 റൺസ് നേടിയ അഭിഷേക് ശർമയുടെയും പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോറിലെത്താൻ സാധിച്ചത്. ഇംഗ്ലണ്ടിനായി സാം കരൺ മൂന്ന് വിക്കറ്റുകൾ നേടി.
മാഞ്ചസ്റ്റർ: രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 191 റൺസിന്റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. 49 റൺസ് നേടിയ ഇഷാൻ കിഷന്റെയും 43 റൺസ് നേടിയ അഭിഷേക് ശർമയുടെയും പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോറിലെത്താൻ സാധിച്ചത്. ഇംഗ്ലണ്ടിനായി സാം കരൺ മൂന്ന് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 1 റൺസ് ആണ് നേടിയത്. ആദ്യ പന്തിൽ ഇംഗ്ലണ്ടിന് തന്നെ സാൾട്ടിനെ നഷ്ടമായി. അർഷ്ദീപ് സിംഗിന്റെ പന്തിൽ ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് സാൾട്ട് മടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ജോസ് ബട്ട്ലറുടെ വിക്കറ്റും അർഷ്ദീപിന് നേടാനായി. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. പത്ത് ബോളുകളിൽ 2 സിക്സറുകളടക്കം 14 റൺസ് നേടാൻ മാത്രമേ വൈഭവ് സൂര്യവംശിക്ക് സാധിച്ചൊള്ളൂ. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സൂര്യവംശി ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു. അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്ത സൂര്യവംശി ആദ്യ മത്സരത്തിൽ തന്നെ രണ്ട് സിക്സറുകളാണ് നേടിയത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൽട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡാവ്സൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടങ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹർഷിത് റാണ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി


