ഐപിഎല്ലില്‍ മുംബൈക്ക് ഇന്ന് മരണക്കളി

Web Desk |  
Published : Apr 28, 2018, 12:04 PM ISTUpdated : Jun 08, 2018, 05:50 PM IST
ഐപിഎല്ലില്‍ മുംബൈക്ക് ഇന്ന് മരണക്കളി

Synopsis

മുംബൈക്ക് പ്ലേ ഓഫ് മോഹം നിലനിര്‍ത്തണമെങ്കില്‍ അടുത്ത എട്ട് കളിയില്‍ ഏഴ് ജയമെങ്കിലും വേണം.

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-മുംബൈ വമ്പന്‍ പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ പൂനെയില്‍ രാത്രി എട്ടിനാണ് മത്സരം. ആറ് കളിയില്‍ അഞ്ചിലും തോല്‍വി.ഇങ്ങനെ മുന്നോട്ടുപോകാനാകില്ല, മുംബൈ ഇന്ത്യന്‍സിന്. പ്ലേ ഓഫ് മോഹം നിലനിര്‍ത്തണമെങ്കില്‍ അടുത്ത എട്ട് കളിയില്‍ ഏഴ് ജയമെങ്കിലും വേണം. മായങ്ക് മര്‍ക്കണ്ഡേയും കൃണാല്‍ പാണ്ഡ്യയും മാത്രമാണ് ഭേദപ്പെട്ട നിലയില്‍ പന്തെറിയുന്നത്.

സണ്‍റൈസേഴ്‌സിനെതിരെ 87ന് പുറത്തായ മുംബൈ ബാറ്റിംഗ് നിര ഉണര്‍ന്നേ മതിയാകൂ. നായകന്‍ രോഹിത് ശര്‍മ്മ ഓപ്പണിംഗിലേക്ക് തിരിച്ചെത്തിയാല്‍ അത്ഭുതപ്പെടേണ്ട. ഫോമില്‍ അല്ലാത്ത കൈറണ്‍ പൊള്ളാര്‍ഡിനെ എത്രനാള്‍ മുംബൈ ചുമക്കുമെന്നും കണ്ടറിയണം. കോച്ച് ജയവര്‍ധനെയുടെ ശകാരം കേട്ട ഹാര്‍ദിക് പണ്ഡ്യക്കും ചിലതൊക്കെ തെളിയിക്കാനുണ്ടാകും.

ജയം ഉറപ്പിക്കാനായി അവസാന ഓവര്‍ വരെ കാത്തിരിക്കുമെങ്കിലും സൂപ്പര്‍ കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യത ശക്തം. ആറ് കളിയില്‍ അഞ്ചും ജയിച്ച സൂപ്പര്‍ കിംഗ്സാണ് നിലവില്‍ ഒന്നാമത്. ബൗളിംഗില്‍ പ്രശ്നങ്ങളുണ്ടെങ്കിലും റായുഡുവിന്റെയും ധോണിയുടെയും മികച്ച ഫോം മ‍ഞ്ഞപ്പടയ്‌ക്ക് പ്രതീക്ഷ നല്‍കും. പൂനെ ഹോം ഗ്രൗണ്ടാക്കിയ സൂപ്പര്‍ കിംഗ്സും , മഹാരാഷ്‌ട്രയുടെ ഏക ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗ്യാലറിയുടെ പിന്തുണ ആര്‍ക്കെന്നതിലും കൗതുകം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു തിരിച്ചെത്തി, സെഞ്ചുറിയോടെ! ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി അതിവേഗ ശതകം, ഈ ഐപിഎല്ലില്‍ ആദ്യത്തേത്
ചെന്നൈ ജേഴ്‌സിയില്‍ സഞ്ജുവിന് അര്‍ധ സെഞ്ചുറി; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടീം മികച്ച സ്‌കോറിലേക്ക്