ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന് പുതിയൊരു അവകാശി കൂടി

Web Desk |  
Published : Apr 28, 2018, 02:45 PM ISTUpdated : Jun 08, 2018, 05:46 PM IST
ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന് പുതിയൊരു അവകാശി കൂടി

Synopsis

ഡല്‍ഹിയുടെ നായകനായുള്ള അരങ്ങേറ്റത്തില്‍ ശ്രേയസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ അതിനൊപ്പം നില്‍ക്കുന്ന പ്രകടനവുമായി കളം നിറഞ്ഞത് കൗമാരതാര പൃഥ്വി ഷാ ആയിരുന്നു.

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ആ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ആ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഇന്ത്യയുടെ ഭാവി താരങ്ങളായ ശ്രേയസ് അയ്യരും പൃഥ്വി ഷായും ചേര്‍ന്നായിരുന്നു. ഇന്ത്യന്‍ ടീമില്‍ കോലിയുടെയും രോഹിത്തിന്റെയും പിന്‍ഗാമിയാവുമെന്ന് കരുതുന്നവരാണ് ഇരുവരും.

ഡല്‍ഹിയുടെ നായകനായുള്ള അരങ്ങേറ്റത്തില്‍ ശ്രേയസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ അതിനൊപ്പം നില്‍ക്കുന്ന പ്രകടനവുമായി കളം നിറഞ്ഞത് കൗമാരതാര പൃഥ്വി ഷാ ആയിരുന്നു. ഐപിഎല്ലില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സഞ്ജു സാംസണിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ പൃഥ്വി ക്ലാസിക് ശൈലിയില്‍ ബാറ്റ് വീശിയതിനൊപ്പം ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടും പരീക്ഷിച്ചു.

മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു പൃഥ്വി ധോണിയ അനുകരിച്ച് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സറടിച്ചത്. 44 പന്തില്‍ 62 റണ്‍സെടുത്താണ് ഷാ പുറത്തായത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ കടുപ്പമേറിയത്'; ഐപിഎല്ലുമായി താരമത്യം ചെയ്ത റിലി റൂസ്സോ
സൂര്യവന്‍ഷിയുടെ കഴിവിന് മുകളില്‍ വിരാട് കോലിയുടെ കയ്യൊപ്പ്; ചേര്‍ത്തുപിടിച്ച് കിംഗ്