ആരാധകര്‍ ഗ്രൗണ്ടിലേക്ക് റൊട്ടിയെറിഞ്ഞപ്പോള്‍ ഓസില്‍ ചെയ്തത് കണ്ട് നമിച്ച് കായിക ലോകം

Web Desk |  
Published : Apr 28, 2018, 12:42 PM ISTUpdated : Jun 08, 2018, 05:53 PM IST
ആരാധകര്‍ ഗ്രൗണ്ടിലേക്ക് റൊട്ടിയെറിഞ്ഞപ്പോള്‍ ഓസില്‍ ചെയ്തത് കണ്ട് നമിച്ച് കായിക ലോകം

Synopsis

കോര്‍ണര്‍ കിക്കെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം. ഓസിലിന്റെ പ്രവര്‍ത്തികണ്ട അത്‌ലറ്റിക്കോ ആരാധകര്‍പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു.

ലണ്ടന്‍: കളികൊണ്ടുമാത്രല്ല കളിക്കളത്തില്‍ ചിലര്‍ നമ്മുടെ ഹൃദയം ജയിക്കുന്നത്. അവിടെ പുറത്തെടുക്കുന്ന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുകൊണ്ടുകൂടിയാണ്. ഇക്കാര്യം നമ്മെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ആഴ്സണലിന്റെ ജര്‍മന്‍ താരം മെസൂട് ഓസില്‍. യൂറോപ്പ ലീഗ് സെമിഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പോരാട്ടത്തിനിടെ അത്‌ലറ്റിക്കോ ആരാധകര്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ റൊട്ടിയെടുത്ത് ചുംബിച്ച ഓസില്‍ നെറുകയില്‍ വെച്ചശേഷം ഗ്രൗണ്ടിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയാണ് ഭക്ഷണത്തിന്റെ വില അത്‌ലറ്റിക്കോ ആരാധകരെ പഠിപ്പിച്ചത്.

കോര്‍ണര്‍ കിക്കെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം. ഓസിലിന്റെ പ്രവര്‍ത്തികണ്ട അത്‌ലറ്റിക്കോ ആരാധകര്‍പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. മുസ്ലിം-തുര്‍ക്കിഷ് സംസ്‌കാരപ്രകാരം ഭക്ഷണം പാഴാക്കുന്നത് പാപമാണ്. ഭക്ഷണം തരുന്ന ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയുമാണ് ഈ പ്രവര്‍ത്തിയിലൂടെ ജര്‍മന്‍ താരം ചെയ്തത്.

മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിക്ക് മുമ്പ് തന്നെ 10 പേരായി ചുരുങ്ങിയിട്ടും ആഴ്സണലിന്റെ നിരന്തര ആക്രമണങ്ങള്‍ക്ക് മുന്നില്‍ അത്‌ലറ്റിക്കോ സമനിലകൊണ്ട് രക്ഷപ്പെട്ടു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ കടുപ്പമേറിയത്'; ഐപിഎല്ലുമായി താരമത്യം ചെയ്ത റിലി റൂസ്സോ
സൂര്യവന്‍ഷിയുടെ കഴിവിന് മുകളില്‍ വിരാട് കോലിയുടെ കയ്യൊപ്പ്; ചേര്‍ത്തുപിടിച്ച് കിംഗ്