രോഹിത് ശര്‍മ്മയുടെ കുത്തിന് പിടിച്ച് യുവരാജ്

Web Desk |  
Published : May 05, 2018, 04:17 PM ISTUpdated : Jun 08, 2018, 05:49 PM IST
രോഹിത് ശര്‍മ്മയുടെ കുത്തിന് പിടിച്ച് യുവരാജ്

Synopsis

മുംബൈ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ കഴുത്തിനു കുത്തിപ്പിടിക്കുന്ന യുവിയുടെ ചിത്രമാണ് വൈറലാകുന്നത്

മൊഹാലി:  പഞ്ചാബ് മുംബൈ മത്സരത്തിനു ശേഷം ഹസ്തദാനം നല്‍കാന്‍ യുവ്‌രാജ് സിങ്ങിനു സമീപമെത്തിയ മുംബൈ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ കഴുത്തിനു കുത്തിപ്പിടിക്കുന്ന യുവിയുടെ ചിത്രമാണ് വൈറലാകുന്നത്. ടീഷര്‍ട്ടില്‍ പിടിച്ച് വലിച്ചടുപ്പിച്ചതിനു ശേഷമാണ് കഴുത്തിനു കുത്തിപ്പിടിച്ചത്. നീ കളി ജയിപ്പിക്കും അല്ലേടാ എന്ന ഭാവത്തില്‍ യുവി തമാശരൂപേണ രോഹിത് ശര്‍മ്മയെ കളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കെട്ടിപ്പിടിച്ച് ഹസ്തദാനം ചെയ്താണ് മടങ്ങിയത്.

 മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈയ്ക്ക് ആറ് വിക്കറ്റ് വിജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 57), രോഹിത് ശര്‍മ (പുറത്താവാതെ 15 പന്തില്‍ 24), ക്രുനാല്‍ പാണ്ഡ്യ (12 പന്തില്‍ 31) എന്നിവരണ് വിജയം എളുപ്പമാക്കിയത്. ഇവിന്‍ ലെവിസ് (10), ഇഷാന്‍ കിഷന്‍ (25), ഹാര്‍ദിക് പാണ്ഡ്യ (23) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. പഞ്ചാബിനായി മുജീബ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ക്രിസ് ഗെയ്ല്‍ (40 പന്തില്‍ 50) കെ.എല്‍. രാഹുല്‍ (20 പന്തില്‍ 24), കരുണ്‍ നായര്‍ (12 പന്തില്‍ 13), മാര്‍കസ് സ്റ്റോയ്നിസ് (15 പന്തില്‍ 29) എന്നിവരുടെ ബാങ്ങിങ്ങാണ് തുണയായത്.  യുവരാജ് സിങ് (14 പന്തില്‍ 14) വീണ്ടും നിരാശപ്പെടുത്തി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിഹാർ-ജാർഖണ്ഡ് മേഖലയിൽ നിന്ന് പിരിച്ചത് 20,000 കോടി; വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ എം എസ് ധോണി
'രാജാവിനെ വീഴ്ത്തിയ രാജകുമാരന്‍, അവന്‍ വൈകാതെ ഇന്ത്യക്കായി കളിക്കും', ലക്നൗ താരത്തെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ആകാശ് ചോപ്ര