നീരജ് ചോപ്രയ്ക്ക് യോഹാന്‍സ് വെറ്ററുടെ പ്രശംസ

By web deskFirst Published May 5, 2018, 8:20 AM IST
Highlights
  • നീരജ് ഉടൻ തന്നെ  90 മീറ്റർ  ക്ലബിലെത്തുമെന്ന് വെറ്റർ പറഞ്ഞു.

ദോഹ: ജാവലിൻ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്രയ്ക്ക്  നിലവിലെ ലോക ചാംപ്യന്‍ യോഹാന്‍സ് വെറ്ററുടെ പ്രശംസ. നീരജ് ഉടൻ തന്നെ  90 മീറ്റർ  ക്ലബിലെത്തുമെന്ന് വെറ്റർ പറഞ്ഞു. ഇരുപതുകാരനായ നീരജ് 86.47 മീറ്ററോടെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. 86.48 മീറ്ററാണ് നീരജിന്‍റെ ഏറ്റവും മികച്ച ദൂരം.

നീരജ് ഈ വർഷം തന്നെ 90 മീറ്റർ കടമ്പ മറികടക്കുമെന്നും ഇന്ത്യക്ക് യുവതാരത്തിൽ നിന്ന് ഏറെ മെഡൽ പ്രതീക്ഷിക്കാമെന്നും വെറ്റർ പറഞ്ഞു,  94.44 മീറ്ററാണ് വെറ്ററുടെ ഏറ്റവും മികച്ച പ്രകടനം. അത്‍ലറ്റിക്സ് ചരിത്രത്തിൽ ഇതുവരെ പതിനെട്ട് താരങ്ങൾ മാത്രമേ 90 മീറ്റർദൂരം മറികടന്നിട്ടുള്ളൂ. ഇവരിൽ ആറ് താരങ്ങൾ ഇപ്പോൾ മത്സര രംഗത്തുണ്ട്.

click me!