
ചെന്നൈ: സമൂഹമാധ്യമങ്ങളില്‍ വൈറലായ പത്ത് വര്‍ഷ ചലഞ്ച് ഏറ്റെടുത്ത് ഐ പി എല്‍ ക്ലബ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ക്ലബിന്‍റെ തിം സോങായ വിസില്‍ പോടിന്‍റെ പശ്ചാത്തലത്തിലുള്ള വീഡിയോയിലൂടെയാണ് ക്ലബ് പത്ത് വര്‍ഷ ചലഞ്ച് ഗംഭീരമാക്കിയത്. ടീമിന്‍റെ തലയായ നായകന്‍ എം എസ് ധോണിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ പുറത്തുവന്ന ഉടനെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2010, 2011, 2018 സീസണുകളിലായിരുന്നു ചെന്നൈ പടയുടെ കിരീടധാരണം. മൂന്ന് തവണയും എം എസ് ധോണിയായിരുന്നു നായകന്‍. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ചെന്നൈ മൂന്നാം കിരിടം സ്വന്തമാക്കിയത്. വയസന്‍ പടയെന്ന പഴികേട്ടിട്ടും കഴിഞ്ഞ സീസണില്‍ ഉയര്‍ത്തിയ കിരീടം നിലനിര്‍ത്താനാണ് ടീം ഇക്കുറി ഇറങ്ങുന്നത്.
പ്രധാന താരങ്ങളെയെല്ലാം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തി. സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലസി, അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്‌ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇക്കുറിയും ടീമിലുണ്ട്. 'തല' എം എസ് ധോണി തന്നെയാണ് ഇത്തവണയും ടീമിന്‍റെ കപ്പിത്താന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!