വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്

10:08 PM (IST) Apr 14
ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് അതിവേഗത്തുടക്കം. പവർപ്ലെയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് നേടി.
09:23 PM (IST) Apr 14
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 167 റണ്‍സ് വിജയലക്ഷ്യം. നായകൻ റിഷഭ് പന്തിന്റെ അർദ്ധ സെഞ്ച്വറിയാണ് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
08:08 PM (IST) Apr 14
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ഭേദപ്പെട്ട തുടക്കം. പവർപ്ലെയ്ക്കുള്ളില്‍ ഓപ്പണർ എയ്‌ഡൻ മാർക്രത്തേയും അപകടകാരിയായ നിക്കോളാസ് പൂരനേയും ലക്നൗവിന് നഷ്ടമായി.
07:34 PM (IST) Apr 14
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി ലക്നൗ സൂപ്പർ ജയന്റ്സ്. ആറ് റണ്‍സെടുത്ത എയ്‌ഡൻ മാർക്രമാണ് പുറത്തായത്. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.