
മുംബൈ: ഐപിഎല്‍ ലേലത്തില്‍ ഇത്തവണ താന്‍ മുംബൈ ഇന്ത്യന്‍സിലെത്തുമെന്ന് തന്റെ മനസ് പറഞ്ഞിരുന്നതായി യുവരാജ് സിംഗ്. ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും യുവരാജ് മുംബൈ മിററിനോട് പറഞ്ഞു.
താരലേലത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നത് സ്വാഭാവികമാണെന്നും യുവി പറഞ്ഞു. ഐപിഎല്‍ ടീമുകളെ എടുത്താല്‍ എപ്പോഴും യുവത്വത്തിനാണ് മുന്‍തൂക്കം കൂടുതല്‍. ഞാനാകട്ടെ എന്റെ നല്ലപ്രായം കഴിഞ്ഞ് കരിയറിന്റെ അവസാനത്തിലെത്തിയ കളിക്കാരനും. എങ്കിലും അവസാന റൗണ്ടില്‍ ആരെങ്കിലും വാങ്ങുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു-യുവരാജ് പറഞ്ഞു.
2014ലും 2015ലും വന്‍തുകയ്ക്ക് യുവരാജിനെ സ്വന്തമാക്കിയ ടീമുകള്‍ ഇത്തവണത്തെ താരലേലത്തിന്റെ തുടക്കത്തില്‍ യുവരാജിനെ തഴഞ്ഞിരുന്നു. ഒരു കോടി രൂപയായിരുന്നു യുവിയുടെ ഇത്തവണത്തെ അടിസ്ഥാനവില. അവസാന റൗണ്ട് ലേലം വിളിയില്‍ അടിസ്ഥാന വിലക്കു തന്നെ മുംബൈ ഇന്ത്യന്‍സ് യുവിയെ ടീമിലെടുക്കകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!