ഇത്രയും ആവേശമുള്ള ഒരു ക്യാപ്റ്റനെ കണ്ടിട്ടില്ല; കോലിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റുമായി ഓസീസ് ഇതിഹാസം

By Web TeamFirst Published Dec 20, 2018, 11:54 AM IST
Highlights

കോലിയുടേത് പലപ്പോഴും അമിതാവേശമാണെന്ന് തോന്നാം. പക്ഷെ അത് നല്ലതാണ്. ഇതുപോലുള്ള താരങ്ങള്‍ സമകാലീന ക്രിക്കറ്റില്‍ അധികമില്ലെന്നും ബോര്‍ഡര്‍ പറഞ്ഞു. പ്രഫഷണര്‍ ക്രിക്കറ്റര്‍മാരുടെ കാലത്ത് കളിയെ ഇത്രമാത്രം ആവേശത്തോടെ ഉള്‍ക്കൊള്ളുന്ന താരങ്ങളും വേണം.

പെര്‍ത്ത്: ഫീല്‍ഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തെടുക്കുന്ന അക്രമണോത്സുകതക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി ഓസീസ് ബാറ്റിംഗ് ഇതിഹാസം അലന്‍ ബോര്‍ഡര്‍. കോലിയെപ്പോലെ വികാരങ്ങള്‍ മറച്ചുവെക്കാത്ത കളിക്കാരെ ക്രിക്കറ്റിന് ആവശ്യമാണെന്ന് ബോര്‍ഡര്‍ പറഞ്ഞു. ഒരു വിക്കറ്റെടുക്കുമ്പോള്‍ അത് ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കുന്ന മറ്റൊരു ക്യാപ്റ്റനെ കണ്ടിട്ടില്ലെന്നും ബോര്‍ഡര്‍ പറഞ്ഞു.

കോലിയുടേത് പലപ്പോഴും അമിതാവേശമാണെന്ന് തോന്നാം. പക്ഷെ അത് നല്ലതാണ്. ഇതുപോലുള്ള താരങ്ങള്‍ സമകാലീന ക്രിക്കറ്റില്‍ അധികമില്ലെന്നും ബോര്‍ഡര്‍ പറഞ്ഞു. പ്രഫഷണര്‍ ക്രിക്കറ്റര്‍മാരുടെ കാലത്ത് കളിയെ ഇത്രമാത്രം ആവേശത്തോടെ ഉള്‍ക്കൊള്ളുന്ന താരങ്ങളും വേണം. ഇന്ത്യന്‍ ടീമിനെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ കോലി വിജയിച്ചു. എന്നാല്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിദേശത്ത് നേടിയ വിജയങ്ങളാണ് എപ്പോഴും മികവിന്റെ അളവുകോലാകുകയെന്നും ബോര്‍ഡര്‍ പറഞ്ഞു.

പെര്‍ത്ത് ടെസ്റ്റില്‍ കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ ഗ്രൗണ്ടില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. ഇതിനുപുറമെ വാക്കുകള്‍കൊണ്ടും ഇരുവരും പരസ്പരം പ്രകോപിപ്പിച്ചു. കോലിയുടെ പെരുമാറ്റത്തിനെതിരെ ഓസീസ് മാധ്യമങ്ങള്‍ വിമര്‍ശനം അഴിച്ചുവിടുമ്പോഴാണ് ഓസീസ് ഇതിഹാസം തന്നെ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

click me!