ഐപിഎല്‍ താരലേലം: 'അവിശ്വസനീയം'; ഇക്കുറിയും ഉനദ്‌കട്ടിന് ഉയര്‍ന്ന വില!

By Web TeamFirst Published Dec 18, 2018, 5:01 PM IST
Highlights

താരലേലത്തില്‍ ഇക്കുറിയും ജയ്‌ദേവ് ഉനദ്കട്ടിന് ലോട്ടറി. കഴിഞ്ഞ തവണ 11.5 കോടി രൂപ ലഭിച്ച താരത്തെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് 8.40 കോടിക്ക് സ്വന്തമാക്കി...
 

ജയ്‌പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഇക്കുറിയും ജയ്‌ദേവ് ഉനദ്കട്ടിന് ലോട്ടറി. കഴിഞ്ഞ തവണ 11.5 കോടി രൂപ ലഭിച്ച താരത്തെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് 8.40 കോടിക്ക് സ്വന്തമാക്കി. ഈ ലേലത്തില്‍ ഇതുവരെ ഒരു താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന വിലയാണിത്. കിംഗ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിംഗ്സും ഉനദ്കട്ടിനായി രംഗത്തുണ്ടായിരുന്നു. 

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ 5 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു അടിസ്ഥാന വില. സിമ്രോണ്‍ ഹെറ്റ്‌മെയറെ 4.20 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ സ്വന്തമാക്കി. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്‌മാന്‍ നിക്കോളാസ് പൂരാനെ 4.20 കോടിക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബും ടീമിലെത്തിച്ചു. 

ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ അക്ഷാര്‍ പട്ടേലിനെ 5 കോടിക്ക് ഡല്‍ഹി പോക്കറ്റിലാക്കി. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ 2.20 കോടിക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. വിക്കറ്റ് കീപ്പറായി 1.20 കോടിക്ക് വൃദ്ധിമാന്‍ സാഹയെയും സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 
 

click me!