യുവിയെ വാങ്ങാനാളില്ല; തുടക്കത്തില്‍ ലോട്ടറിയടിച്ചത് വിന്‍ഡീസ് താരങ്ങള്‍ക്ക്

Published : Dec 18, 2018, 04:23 PM ISTUpdated : Dec 18, 2018, 04:24 PM IST
യുവിയെ വാങ്ങാനാളില്ല;  തുടക്കത്തില്‍ ലോട്ടറിയടിച്ചത് വിന്‍ഡീസ് താരങ്ങള്‍ക്ക്

Synopsis

ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗിനെ വാങ്ങാനാളില്ല. മനോജ് തിവാരി, ചേതേശ്വര്‍ പൂജാര, അലക്‌സ് ഹെയ്‌ല്‍സ് എന്നിവരെയും തുടക്കത്തില്‍ ആരം സ്വന്തമാക്കിയില്ല. 

ജയ്‌പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗിനെ വാങ്ങാനാളില്ല. മനോജ് തിവാരി, ചേതേശ്വര്‍ പൂജാര, അലക്‌സ് ഹെയ്‌ല്‍സ് എന്നിവരെയും തുടക്കത്തില്‍ ആരും സ്വന്തമാക്കിയില്ല. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍, ന്യൂസീലന്‍ഡ് വെടിക്കെട്ട് വീരന്‍മാരായ ബ്രണ്ടന്‍ മക്കുല്ലം, മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ എന്നിവരെയും വാങ്ങാന്‍ ആളുണ്ടായില്ല. മക്കുല്ലത്തിന് 2 കോടിയും ഗുപ്റ്റിലിന് ഒരു കോടിയുമായിരുന്നു അടിസ്ഥാന വില. 

എന്നാല്‍ ലോലത്തിന്‍റെ തുടക്കത്തില്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് ലോട്ടറിയടിച്ചു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ 5 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു അടിസ്ഥാന വില. മറ്റൊരു വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ സിമ്രോണ്‍ ഹെറ്റ്‌മെയറെ 4.20 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹനുമാ വിഹാരിയാണ് ലേലത്തില്‍ ആദ്യം വിറ്റുപോയത്. രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം