Latest Videos

ഐപിഎല്‍ താരലേലം: ഒടുവില്‍ യുവരാജിനും ജലജ് സക്സേനക്കും ടീമായി

By Web TeamFirst Published Dec 18, 2018, 9:56 PM IST
Highlights

മാര്‍ട്ടിന്‍ ഗപ്ടിലിനെ അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് സണ്‍റൈസേഴ്സ് കൂടാരത്തിലെത്തിച്ചു.മലയാളി താരങ്ങളില്‍ ദേവദത്ത് പടിക്കലിന് മാത്രമെ ലേലത്തില്‍ നേട്ടമുണ്ടാക്കാനായുള്ളു. ദേവദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ബംഗലൂരു സ്വന്തമാക്കി. ആകെ 60 കളിക്കാരെയാണ് ടീമുകള്‍ ഇന്ന് ലേലത്തിലൂടെ വിളിച്ചെടുത്തത്.

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ആദ്യഘട്ടത്തില്‍ ആരും വിളിക്കാതിരുന്ന യുവരാജ് സിംഗിനെ ഒടുവില്‍ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവിയെ ഒരു കോടി രൂപക്കു തന്നെയാണ് മുംബൈ സ്വന്തമാക്കിയത്. കേരള രഞ്ജി താരം ജലജ സക്സേനയെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

മാര്‍ട്ടിന്‍ ഗപ്ടിലിനെ അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് സണ്‍റൈസേഴ്സ് കൂടാരത്തിലെത്തിച്ചു.മലയാളി താരങ്ങളില്‍ ദേവദത്ത് പടിക്കലിന് മാത്രമെ ലേലത്തില്‍ നേട്ടമുണ്ടാക്കാനായുള്ളു. ദേവദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ബംഗലൂരു സ്വന്തമാക്കി. ആകെ 60 കളിക്കാരെയാണ് ടീമുകള്‍ ഇന്ന് ലേലത്തിലൂടെ വിളിച്ചെടുത്തത്.

50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്നു വിന്‍ഡീസ് പേസര്‍ ഓഷാനെ തോമസിനെ 1.1 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രബീസ്മരണ്‍ സിംഗിനെ 4.8 കോടി നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയതാണ് മറ്റൊരു സര്‍പ്രൈസ്. വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോളിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു.

click me!