ഐപിഎല്‍ താരലേലം: പഴയ പടക്കുതിരകളെ ആര്‍ക്കും വേണ്ട; വിറ്റുപോവാത്ത പ്രമുഖര്‍

Published : Dec 18, 2018, 07:01 PM IST
ഐപിഎല്‍ താരലേലം: പഴയ പടക്കുതിരകളെ ആര്‍ക്കും വേണ്ട; വിറ്റുപോവാത്ത പ്രമുഖര്‍

Synopsis

ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍, ഹാഷിം അംല, ഓസീസ് താരങ്ങളായ ഷോണ്‍ മാര്‍ഷ്, ഉസ്മാന്‍ ഖവാജ, ആദം സാംപ, ബംഗ്ലാദേശിന്റെ മുഷ്ഫീഖുര്‍ റഹീം, ശ്രീലഘ്കയുടെ കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ജിമ്മി നീഷാം, മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവരെയും ആരും വാങ്ങിയില്ല

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ പഴയ പടക്കുതിരകളെ തഴഞ്ഞ് ടീമുകള്‍. ഇന്ത്യന്‍ താരം യുവരാജ് സിംഗിന് പിന്നാലെ പ്രമുഖ വിദേശ കളിക്കാര്‍ക്കുനേരെയും ടീമുകള്‍ മുഖം തിരിച്ചു.

ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍, ഹാഷിം അംല, ഓസീസ് താരങ്ങളായ ഷോണ്‍ മാര്‍ഷ്, ഉസ്മാന്‍ ഖവാജ, ആദം സാംപ, ബംഗ്ലാദേശിന്റെ മുഷ്ഫീഖുര്‍ റഹീം, ശ്രീലഘ്കയുടെ കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ജിമ്മി നീഷാം, മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവരെയും ആരും വാങ്ങിയില്ല. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ ഒരോവറില്‍ ആറ് സിക്സറുകള്‍ പറത്തിയ ഹസ്രത്തുളള സാസായിക്കും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല.

ഇന്ത്യന്‍ താരങ്ങളില്‍ യുവരാജ് സിംഗിന് പുറമെ ചേതേശ്വര്‍ പൂജാര, മനോജ് തിവാരി, രജനീഷ് ഗുര്‍ബാനി, ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, സച്ചിന്‍ ബേബി, ഇന്ത്യന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റനായ ആയുഷ് ബഡോനി, അര്‍മാന്‍ ജാഫര്‍, മനന്‍ വോറ, അങ്കിത് ബവാനെ, രാഹുല്‍ ശര്‍മ, നമാന്‍ ഓജ എന്നിവരെയും ആരും വാങ്ങിയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് പതിഞ്ഞ തുടക്കം; ആദ്യ വിക്കറ്റ് നഷ്ടം
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്; സ്മൃതി മന്ദാന ടീമില്‍, ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള ആദ്യ മത്സരം