ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ഇഷാന്തിനും ഷമിക്കും ഐപിഎല്‍ ടീമായി; ഷമിക്ക് പൊന്നുംവില

Published : Dec 18, 2018, 05:06 PM ISTUpdated : Dec 18, 2018, 05:21 PM IST
ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ഇഷാന്തിനും ഷമിക്കും ഐപിഎല്‍ ടീമായി; ഷമിക്ക് പൊന്നുംവില

Synopsis

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന ഇഷാന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇഷാന്തിനെ 1.1 കോടി രൂപ നല്‍കിയാണ് ഡല്‍ഹി സ്വന്തമാക്കിയത്.

ജയ്പൂര്‍: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ അവിസ്മരണീയ പ്രകടനം ഐപിഎല്‍ താരലേലത്തില്‍ മുഹമ്മദ് ഷമിയുടെ താരമൂല്യം ഉയര്‍ത്തി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഷമിയെ 4.8 കോടി രൂപ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ഷമിക്കായി ചെന്നൈ സൂപ്പര്‍ കിംഗ്സും  വാശിയേറിയ ലേലത്തില്‍ പങ്കെടുത്തെങ്കിലും ഒടുവില്‍ കിംഗ്സ് ഷമിയെ സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന ഇഷാന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇഷാന്തിനെ 1.1 കോടി രൂപ നല്‍കിയാണ് ഡല്‍ഹി സ്വന്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ താരമായ വരുണ്‍ ആരോണിനെ 2.4 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 50 ലക്ഷം രൂപയായിരുന്നു വരുണ്‍ ആരോണിനറെ അടിസ്ഥാന വില. ഡല്‍ഹി ക്യാപിറ്റല്‍സും ആരോണിനായി വാശിയേറിയ ലേലത്തില്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം