കെ.എം ആസിഫും എം.എസ് മിഥുനും ഐപിഎല്ലിലേക്ക്

Published : Jan 28, 2018, 02:14 PM ISTUpdated : Oct 05, 2018, 01:45 AM IST
കെ.എം ആസിഫും എം.എസ് മിഥുനും ഐപിഎല്ലിലേക്ക്

Synopsis

കേരളത്തിനു അഭിഭാനമായി കെ.എം ആസിഫും എം.എസ് മിഥുനും ഐപിഎല്ലിലേക്ക്. രാജസ്ഥാന്‍ റോയല്‍സാണ് എം.എസ് മിഥുനെ സ്വന്തമാക്കിയത്. 20 ലക്ഷം രൂപയ്ക്കാണ് മലയാളി ലെഗ് സ്പിന്നറെ രാജസ്ഥാന്‍ റോയല്‍സ് കരസ്ഥമാക്കിയത്.

ഇതു കൂടാതെ മലയാളി താരമായ കെഎം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. മലപ്പുറം സ്വദേശിയായ ആസിഫിനെ 40 ലക്ഷം രൂപയ്ക്കാണ് ചെന്നെെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

ഇന്ന് നടന്ന താര ലേലത്തില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നായകനായ സച്ചിന്‍ ബേബിയെ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. 20 ലക്ഷം രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് വിളിച്ചെടുത്തത്. സച്ചിന്‍ ബേബിയുടെ അടിസ്ഥാന വിലയായിരുന്നു 20 ലക്ഷം രൂപ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സർക്കാർ അനുമതി ലഭിച്ചു, ആർസിബി-ഹൈദരാബാദ് ഉദ്ഘാടന മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍
'മരുമകനെയും വെറുതെ വിട്ടില്ല'; സെലക്ടര്‍മാര്‍ക്കും പാക് ക്രിക്കറ്റ് ബോര്‍‍ഡിനുമെതിരെ തുറന്നടിച്ച് ഷാഹിദ് അഫ്രീദി