ഐപിഎല്ലിലും യോയോ ടെസ്റ്റുമായി ടീമുകള്‍

Web Desk |  
Published : Apr 02, 2018, 12:58 PM ISTUpdated : Jun 08, 2018, 05:47 PM IST
ഐപിഎല്ലിലും യോയോ ടെസ്റ്റുമായി ടീമുകള്‍

Synopsis

താരങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍സ് യോയോ ടെസ്റ്റ് നടത്തി

മുംബൈ: കായിക താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൊന്നാണ് യോയോ ടെസ്റ്റ്. ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കണമെങ്കില്‍ താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് കഴിഞ്ഞ വര്‍ഷം ബിസിസിഐ നിര്‍ബന്ധമാക്കിയിരുന്നു. യോയോ ടെസ്റ്റില്‍ വിജയിക്കാനാകാത്തതാണ് യുവരാജ് സിംഗ്, സുരേഷ് റെയ്ന തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് വൈകിപ്പിച്ചതിന് പിന്നിലെ കാരണങ്ങളിലൊന്ന്.

ദേശീയ ടീം മാതൃകയില്‍ ഐപിഎല്ലില്‍ യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ടീമുകള്‍. എട്ട് ടീമുകളില്‍ നാല് ടീമുകളാണ് താരങ്ങളുടെ ഫിറ്റ്നസ് അളക്കാനുള്ള ശാസ്ത്രീയ പരിശോധന നിര്‍ബന്ധമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരാണ് യോയോ ടെസ്റ്റുമായി മുന്നോട്ടുവന്നത്. മുംബൈ ഇന്ത്യന്‍സ് യോയോ ടെസ്റ്റ് ഇനിനകം നടത്തിക്കഴിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഭയ്യ നഹി, ബ്രദർ'; സൂപ്പര്‍ ഓവര്‍ വിജയത്തിനുശേഷം റിങ്കുവിന്‍റെ കുടുംബവുമായുള്ള സുനിൽ നരൈയ്നിന്‍റെ വീഡിയോ കോൾ വൈറൽ
'ലക്നൗ ചെയ്തത് ക്രിമിനൽ കുറ്റം'; കൊല്‍ക്കത്തക്കെതിരായ സൂപ്പർ ഓവറിൽ കാണിച്ച മണ്ടത്തരത്തിനെതിരെ ആഞ്ഞടിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ