
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രാജസ്ഥാന് റോയല്‍സിന് മുന്നേറ്റം. മുംബൈ ഇന്ത്യന്‍സിനെ പരാജപ്പെടുത്തിയതോടെ ടീം അഞ്ചാം സ്ഥാനത്തെത്തി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് മുംബൈ പടുത്തുയര്‍ത്തിയത്. എന്നാല്‍ രാജ്സ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 94 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് വിജയം എളുപ്പമാക്കിയത്. രഹാനെ 36 പന്തില്‍ 37 എടുത്ത് പുറത്തായി. 13 പന്ത് മാത്രം നേരിട്ട സഞ്ജു 26 റണ്‍സെടുത്തു.
നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് മുംബൈ ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും (31 പന്തില്‍ 38) ഇവിന്‍ ലെവിസും (42 പന്തില്‍ 60) മുംബൈക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യാദവ് പുറത്തായശേഷമെത്തിയര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ഇഷാന്‍ കിഷന്‍ (11 പന്തില്‍ 12), ക്രുനാല്‍ പാണ്ഡ്യ (7 പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി.
എന്നാല്‍ അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ (21 പന്തില്‍ 36)യുടെ ബാറ്റിങ്ങാണ് മാന്യമായ ടോട്ടിലേക്ക് നയിച്ചത്. തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മറ്റു ടീമുകളുടെ ഫലത്തെ അനുസരിച്ചായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!