
ദില്ലി: ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത നിരയില്‍ ടോം കുരാന് പകരം മിച്ചല്‍ ജോണ്‍സണ്‍ ഇടംപിടിച്ചു. ഡല്‍ഹിയിലാവട്ടെ മോശം ഫോമിലുള്ള ഗൗതം ഗംഭീര്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ക്ക് പകരം മണ്‍റോയും വിജയ് ശങ്കറും ടീമിലെത്തി.
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച ശേഷം ഡല്‍ഹിക്ക് ആദ്യ മത്സരമാണിത്. പുതിയ നായകന്‍ ശ്രേയാസ് അയ്യരുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡല്‍ഹി നേരിടുന്നത്.
നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹിയെ വന്‍മാര്‍ജിനില്‍ പരാജയപ്പെടുത്തിയ കൊല്‍ക്കത്ത അതിലും മികച്ച വിജയമാണ് ഇന്ന് ആഗ്രഹിക്കുന്നത്. സീസണിലെ ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. എന്നാല്‍ ആറ് കളിയില്‍ മൂന്ന് വീതം ജയവും തോല്‍വിയുമുള്ള നൈറ്റ് റൈഡേഴ്സ് നാലാമതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!