
മൊഹാലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കം. കിംഗ്സ് ഇലവന്‍ കുപ്പായത്തില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഓപ്പണര്‍ ക്രിസ് ഗെയില്‍ 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. ഗെയ്‌ലിനൊപ്പം സഹ ഓപ്പണര്‍ കെ.എല്‍ രാഹുലും പഞ്ചാബിന്‍റെ തുടക്കം ഗംഭീരമാക്കി. ഇരുവരും പ്രതീക്ഷ കാത്തപ്പോള്‍ പവര്‍പ്ലേയില്‍ 75 റണ്‍സ് പഞ്ചാബ് കുറിച്ചു. കിംഗ്സ് ഇലവന്‍ നിരയില്‍ 22 പന്തില്‍ 37 റണ്‍സെടുത്ത കെ.എല്‍ രാഹുലാണ് പുറത്തായ ഏക താരം.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് കിംഗ്സ് ഇലവനെ ബാറ്റിംഗിനയക്കുകയായിരുന്നു. അക്ഷര്‍ പട്ടേലിന് പകരം ബരിന്ദര്‍ സ്രാനും കിംഗ്സ് ഇലവന്‍ നിരയിലെത്തി. അതേസമയം പരിക്കേറ്റ സുരേഷ് റെയ്നയ്ക്ക് പകരം മുരളി വിജയ്‌യെ ടീമിലുള്‍പ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റിന് 102 റണ്‍സെന്ന നിലയിലാണ് കിംഗ്സ് ഇലവന്‍. 60 റണ്‍സെടുത്ത് ഗെയ്‌ലും നാല് റണ്‍സുമായി അഗര്‍വാളുമാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!