റെയ്‌ന കസറി; ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍

Jomit J |  
Published : Apr 28, 2018, 09:15 PM ISTUpdated : Jun 08, 2018, 05:48 PM IST
റെയ്‌ന കസറി; ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍

Synopsis

റെയ്നയ്ക്ക് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി

പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. പുറത്താകാതെ 47 പന്തില്‍ 75 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോര്‍. 

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മോശം തുടക്കമാണ് ലഭിച്ചത്. അഞ്ചാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ 12 റണ്‍സെടുത്ത വാട്സണ്‍ പുറത്ത്. മൂന്നാം വിക്കറ്റില്‍ റായിഡു- റെയ്‌ന സഖ്യം മികച്ച പ്രകടനം പുറത്തെടുത്തതോടെ ആറ് ഓവറില്‍ ചെന്നൈ 50 പിന്നിട്ടു. 10 ഓവര്‍ പിന്നിടുമ്പോള്‍ സ്കോര്‍ ഒരു വിക്കറ്റിന് 91 റണ്‍സ്.

എന്നാല്‍ 11.2 ഓവറില്‍ 46 റണ്‍സെടുത്ത റായിഡു പുറത്തായത് ചെന്നൈയ്ക്ക് തിരിച്ചടിയായി. റണ്‍റേറ്റ് കുറഞ്ഞെതോടെ 100 കടക്കാന്‍ ചെന്നൈയ്ക്ക് 13-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. റെയ്‌നക്കൊപ്പം എംഎസ് ധോണി സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചതോടെ ചെന്നൈ ശ്വാസം വീണ്ടെടുത്തു. 36 പന്തില്‍ റെയ്‌ന അര്‍ദ്ധ സെഞ്ചുറി തികച്ചു. ഇതോടെ ചെന്നൈ 17 ഓവറില്‍ 143-2.

അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച സ്കോര്‍ ചെന്നൈ അക്കൗണ്ടിലെത്തിയില്ല. പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ മക്‌ലെനാഗന്‍റെ ഫുള്‍ടോസില്‍ ബാറ്റ് വെച്ച ധോണിക്ക് പിഴച്ചു. 21 പന്തില്‍ 26 റണ്‍സുമായി പുറത്ത്. ഒരു പന്തിന്‍റെ ഇടവേളയില്‍ ഗോള്‍ഡണ്‍ ഡക്കായി ബ്രാവോയും വീണു. ബില്ലിംഗ്സും പുറത്തായതോടെ അവസാന രണ്ട് ഓവറില്‍ 22 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ചെന്നൈ 169ല്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബുംറയെ ആദ്യ പന്തിൽ തന്നെ സിക്സറിന് തൂക്കിയതുകണ്ടപ്പോള്‍ വൈഭവിനോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി യശസ്വി ജയ്സ്വാള്‍
'വോട്ട് ചെയ്യാനാവില്ല, വണ്ടി ഓടിക്കാനുമാവില്ല, പക്ഷെ ബുംറയെ സിക്സര്‍ പറത്താൻ ഇതൊന്നും തടസമല്ല'; വൈഭവിനെ വാഴ്ത്തി അശ്വിന്‍