
ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 55 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ ശ്രേയാസ് അയ്യരും ഓപ്പണര്‍ പൃഥ്വി ഷായുമാണ് ഡല്‍ഹിക്ക് ആവേശ ജയം സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 68 റണ്‍സ് ഡല്‍ഹി കുതിപ്പില്‍ നിര്‍ണായകമായി.
എന്നാല്‍ ക്രീസില്‍ മാത്രമല്ല ഡാന്‍സിനും തങ്ങള്‍ മികച്ച ജോഡികളാണെന്ന് തെളിയിക്കുകയാണ് ഡെയര്‍ഡെവിള്‍സിന്‍റെ ഈ സൂപ്പര്‍ താരങ്ങള്‍. അയ്യരും ഷായും ചേര്‍ന്ന് ചുവടുവെക്കുന്ന സെല്‍ഫി വീഡിയോ ഇത് സാക്ഷ്യപ്പെടുത്തുന്നു. കൊല്‍ക്കത്തയ്ക്കെതിരെ അയ്യര്‍ 40 പന്തില്‍ 93 റണ്‍സും ഷാ 44 പന്തില്‍ 62 റണ്‍സുമാണ് നേടിയത്. എന്നാല്‍ ബാറ്റിംഗില്‍ മികച്ചുനിന്ന ശ്രേയാസ് അയ്യരെക്കാള്‍ നൃത്തത്തില്‍ പൃഥ്വി ഷായാണ് അഡാറായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!