
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഓപ്പണിംഗ് മുഖങ്ങളിലൊന്നാണ് ഇന്ത്യന്‍ താരം മുരളി വിജയ്. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീം തിരിച്ചെത്തിയപ്പോള്‍ ചെന്നൈയുടെ ഓപ്പണറായി വിജയ്‌യെ ആരാധകര്‍ക്ക് കാണാനായില്ല. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് പകരം അമ്പാട്ടി റായിഡുവാണ് ഷെയ്ന്‍ വാട്‌സണൊപ്പം കഴിഞ്ഞ മത്സരങ്ങളില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
എന്നാല്‍ മുരളി വിജയ് അടുത്ത മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് തിരിച്ചെത്തിയാല്‍ അമ്പാട്ടി റായുഡുവിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ ചെന്നൈ തയ്യാറായേക്കും. 100 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2511 റണ്‍സ് നേടിയ താരമാണ് വിജയ്. രണ്ട് സെഞ്ചുറികളും 13 അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 2009 മുതല്‍ 2012 വരെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ കളിച്ചിട്ടുണ്ട്.
അതേസമയം കൂടുതല്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലായതിന്‍റ ആശങ്കയും ചെന്നൈയ്ക്കുണ്ട്. നേരത്തെ മിച്ചല്‍ സാന്റ്‌നര്‍, കേദാര്‍ ജാദവ് എന്നിവര്‍ പരുക്കേറ്റ് പുറത്തായിരുന്നു. ഡുപ്ലെസിസിന് പിന്നാലെ സുരേഷ് റെയ്നയും പരിക്കിന്‍റെ പിടിലായി. റെയ്‌നയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാത്രി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!