- Home
- Sports
- Football
- വമ്പൻ സർപ്രൈസുകളുമായി ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഫിഫ: യമാലും ഹാരി കെയ്നും കുബാര്‍സിയുമില്ല, കേപ് വെർദെ താരം ടീമിൽ
വമ്പൻ സർപ്രൈസുകളുമായി ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഫിഫ: യമാലും ഹാരി കെയ്നും കുബാര്‍സിയുമില്ല, കേപ് വെർദെ താരം ടീമിൽ
ഫിഫ ലോകകപ്പ് ടീം ഓഫ് ദി ടൂർണമെന്‍റ് പ്രഖ്യാപിച്ചു. സ്പെയിനിൽ നിന്നും ഫ്രാൻസിൽ നിന്നും മൂന്ന് താരങ്ങൾ വീതവും അർജന്റീനയിൽ നിന്ന് രണ്ട് താരങ്ങളും ലോകകപ്പ് ഇലവനില്‍ ഇടംപിടിച്ചു.

സര്‍പ്രൈസുകളോടെ ലോകകപ്പ് ഇലവന്‍
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത 11 താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദി ടൂർണമെന്‍റിനെ പ്രഖ്യാപിച്ച് ഫിഫ. വമ്പന്‍ സര്‍പ്രൈസുകളോടെയാണ് ഫിഫ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചത്.
ഫ്രാന്‍സിന്‍റെയും സ്പെയിനിന്‍റെയും 3 താരങ്ങള്‍ വീതം
ലോക ചാമ്പ്യൻമാരായ സ്പാനിഷ് ടീമില്‍ നിന്നും സെമിയില്‍ ഫുറത്തായ ഫ്രഞ്ച് ടീമില്‍ നിന്നും മൂന്ന് താരങ്ങള്‍ വീതം ഫിഫയുടെ ലോകകപ്പ് ഇലവനില്‍ ഇടം പിടിച്ചു.
ചാമ്പ്യൻമാരുടെ ടീമില്‍ നിന്ന് 3 പേര്‍
ലോക ചാമ്പ്യൻമാരായ സ്പാനിഷ് ടീമില്‍ നിന്ന് പ്രതിരോധ താരം മാര്‍ക്ക് കുക്കുറെയ്യ, നായകന്‍ റോഡ്രി, പ്രതിരോധനിരയിലെ പെഡ്രോ പോറോ എന്നിവരാണ് ലോകകപ്പ് ടീമിലെത്തിയത്.
ഗോളടിക്കാൻ എംബാപ്പെ കളി മെനയാൻ ഒലീസെ
സെമിയില്‍ സ്പെയിനിനോട് തോറ്റ് പുറത്തായ ഫ്രഞ്ച് ടീമില്‍ നിന്ന് നായകന്‍ കിലിയന്‍ എംബാപ്പെ പ്രതിരോധ നിരയിലെ ദയോദ് ഉപമെക്കാനോ എന്നിവര്‍ക്കൊപ്പം 7 അസിസ്റ്റുകളുമായി മധ്യനിരയില്‍ തിളങ്ങിയ മൈക്കല്‍ ഒലീസെയും ലോകകപ്പ് ഇലവനിലെത്തി.
അര്‍ജന്‍റീനയില്‍ നിന്ന് രണ്ട് താരങ്ങള്‍
ലോകകപ്പ് റണ്ണറപ്പുകളായ അര്‍ജന്‍റീന ടീമില്‍ നിന്ന് രണ്ട് താരങ്ങളാണ് ഫിഫയുടെ ലോകകപ്പ് ഇലവനില്‍ ഇടം നേടിയത്. നായകന്‍ ലിയോണല്‍ മെസിയും പ്രതിരോധനിരയിലെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസുമാണ് ഫിഫ ഇലവനില്‍ ഇടം നേടിയ അര്‍ജന്‍റീന താരങ്ങള്‍.
ഹാരി കെയ്ൻ പുറത്ത്
ലോകകപ്പില്‍ 7 ഗോളടിക്കുകയും ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുകയും ചെയ്ത നായകന്‍ ഹാരി കെയ്നിന് ഫിഫയുടെ ലോകകപ്പ് ടീമില്‍ ഇടമില്ല.
ബെല്ലിങ്ഹാം ടീമില്‍
ലോകകപ്പില്‍ ഏഴ് ഗോളുകളുമായി തിളങ്ങിയ ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെല്ലിങ്ഹാം ലോകകപ്പ് ഇലവനില്‍ ഇടം നേടിയ ഏക ഇംഗ്ലണ്ട് താരമായി.
അത്ഭുതമായി കേപ്‌വെര്‍ദെ താരം
ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ അര്‍ജന്‍റീനയോട് തോറ്റ് പുറത്തായെങ്കിലും മിന്നും സേവുകളുമായി അത്ഭുതപ്പെടുത്തിയ കേപ്‌വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയാണ് ഫിഫ ലോകകപ്പ് ഇലവനില്‍ എത്തി ഞെട്ടിച്ചത്. ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ ജേതാവായ സ്പെയിനിന്‍റെ ഉനായ് സിമോണിനെയും ലോകകപ്പ് ഫൈനലില്‍ മാത്രം 11 സേവുകള്‍ നടത്തി ഞെട്ടിച്ച അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനെസിനെയും പിന്തള്ളിയാണ് വൊസീഞ്ഞ ലോകകപ്പ് ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഞെട്ടിച്ച ഒഴിവാക്കല്‍
മാർക്ക് കുക്കുറെയ, പെഡ്രോ പൊറോ, ഉപമെക്കാനോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ പ്രതിരോധനിരയില്‍ ഇടം നേടിയപ്പോള്‍ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട സ്പെയിനിന്‍റെ കൗമാര താരം പൗ കുബാർസിക്ക് ലോകകപ്പ് ഇലവനിൽ ഇടമില്ലെന്നത് ആരാധകരെ അമ്പരപ്പിച്ചു.
ഗോളടിക്കാൻ മെസിക്കും എംബാപ്പെക്കുമൊപ്പം ഹാലന്‍ഡും
മുന്നേറ്റനിരയില്‍ ലിയോണല്‍ മെസിക്കും കിലിയന്‍ എംബാപ്പെക്കുമൊപ്പം ഗോളടിച്ചുകൂട്ടാൻ നോർവേയുടെ ഏർലിങ് ഹാലൻഡുമുണ്ട്.
ഫിഫ ലോകകപ്പ് 2026 - ടീം ഓഫ് ദി ടൂർണമെന്‍റ്
ഗോൾകീപ്പർ: വൊസീഞ്ഞ (കേപ് വെർഡെ), ഡിഫൻഡർമാർ: മാർക്ക് കുക്കുറെയ (സ്പെയിൻ), ലിസാൻഡ്രോ മാർട്ടിനസ് (അർജന്‍റീന), ദയോദ് ഉപമെക്കാനോ (ഫ്രാൻസ്), പെഡ്രോ പൊറോ (സ്പെയിൻ). മിഡ്‌ഫീൽഡർമാർ: റോഡ്രി (സ്പെയിൻ), ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്), മിഷേൽ ഒലിസെ (ഫ്രാൻസ്). ഫോർവേഡുകൾ: കിലിയൻ എംബാപ്പെ (ഫ്രാൻസ്), എർലിങ് ഹാലൻഡ് (നോർവേ), ലയണൽ മെസി (അർജന്‍റീന)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!