
മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ നാലുപാടും പന്ത് അടിച്ചുപറത്തി രസിക്കുകയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവതാരം റിഷഭ് പന്ത്. സീസണില്‍ 12 മത്സരങ്ങളില്‍ 582 റണ്‍സാണ് ഈ ഇടംകൈയ്യന്‍ ഹിറ്റര്‍ ഇതിനകം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ റണ്‍വേട്ടയോടെ അപൂര്‍വ്വ നേട്ടം കൂടി കുറിച്ചിരിക്കുകയാണ് നിലവിലെ ഓറഞ്ച് ക്യാപ്പിനവകാശി.
ഒരു സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത താരമായി റിഷഭ് പന്ത്. ഡെയര്‍ഡെവിള്‍സ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ പേരിലുണ്ടായിരുന്ന പത്ത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പന്തിന്‍റെ പടയോട്ടത്തില്‍ പിന്നിലായത്. ആദ്യ ഐപിഎല്‍ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 534 റണ്‍സായിരുന്നു ഗംഭീറിന്‍റെ നേട്ടം.
സീസണില്‍ ഡല്‍ഹിക്ക് രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ പന്ത് റണ്‍വേട്ട എവിടെ അവസാനിപ്പിക്കും എന്ന ആകാംഷയിലാണ് ആരാധകര്‍. എന്തായാലും പതിനൊന്നാം സീസണിലെ മികച്ച ബാറ്റ്സ്മാന്‍മാരുടെ കൂട്ടത്തില്‍ പേര് ചേര്‍ത്താവും ഡല്‍ഹി റണ്‍മെഷീന്‍ സീസണ്‍ അവസാനിപ്പിക്കുക. ചിലപ്പോള്‍ പന്തിന്‍റെ ഓറഞ്ച് ക്യാപ്പിനും പുതിയ അവകാശികള്‍ ഇല്ലാതെ വന്നേക്കാം!.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!