ഐപിഎല്ലിലെ അത്ഭുത താരം ലോക ഇലവനില്‍

Web Desk |  
Published : May 16, 2018, 05:21 PM ISTUpdated : Jun 29, 2018, 04:11 PM IST
ഐപിഎല്ലിലെ അത്ഭുത താരം ലോക ഇലവനില്‍

Synopsis

നേപ്പാള്‍ താരം സന്ദീപ് ലമിച്ചാനേ ലോക ഇലവനില്‍ സ്ഥാനം പിടിച്ചു

ദുബായ്: വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന പ്രദര്‍ശന മത്സരത്തിലുള്ള ലോക ഇലവനില്‍ നേപ്പാളിന്‍റെ അത്ഭുത സ്‌പിന്നര്‍ സന്ദീപ് ലമിച്ചാനേയെ ഉള്‍പ്പെടുത്തി. ലോക ഇലവനില്‍ നിന്ന് പിന്‍മാറിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരമാണ് ലമിച്ചാനേ സ്ഥാനം പിടിച്ചത്. മെയ് 31ന് ലോഡ്സിലാണ് ലോക ഇലവന്‍- വിന്‍ഡീസ് പോരാട്ടം. 

ചുഴലിക്കാറ്റില്‍ തകര്‍ന്ന കരീബിയന്‍ നാടുകളിലെ സ്റ്റേഡിയങ്ങള്‍ പുതുക്കിപണിയാനായി ഫണ്ട് കണ്ടെത്താനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ലോക ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നേപ്പാള്‍ ക്രിക്കറ്റിനുള്ള ആദരമാണിതെന്നും ലമിച്ചാനേ ഐസിസി വെബ്സൈറ്റിനോട് പറഞ്ഞു.

ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ചുകൊണ്ടിരിക്കുകയാണ് 17കാരനായ താരമിപ്പോള്‍. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ആദ്യ നേപ്പാള്‍ താരം കൂടിയാണ് ലമിച്ചാനേ. താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് സന്ദീപിനെ ഡല്‍ഹി സ്വന്തമാക്കിയത്. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു
മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്