ഷെയ്ന്‍ വോണ്‍ തിരികെയെത്തുന്നു; രാജസ്ഥാന്‍ റോയല്‍സിലേക്കെന്ന് സൂചന

Published : Feb 06, 2018, 05:51 PM ISTUpdated : Oct 05, 2018, 01:55 AM IST
ഷെയ്ന്‍ വോണ്‍ തിരികെയെത്തുന്നു; രാജസ്ഥാന്‍ റോയല്‍സിലേക്കെന്ന് സൂചന

Synopsis

സിഡ്‌നി: കന്നി ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 11-ാം സീസണില്‍ മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സില്‍ വോണുമുണ്ടാകാന്‍ സാധ്യത. ഐപിഎല്ലില്‍ തിരിച്ചെത്തുന്നതായും കൂടുതല്‍ വിശദാംശങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ പുറത്തുവിടാന്‍ കഴിയുമെന്നും ട്വിറ്ററില്‍ വോണ്‍ വെളിപ്പെടുത്തിയതാണ് കിംവദന്തികള്‍ക്ക് ചൂടുപിടിപ്പിച്ചത്. 

എന്നാല്‍ ഇക്കുറി ഐപിഎല്ലില്‍ വോണിന്‍റെ ചുമതല എന്തായിരിക്കുമെന്ന് വ്യക്തമല്ല. നായകനായി ഓസീസ് താരം സ്റ്റീവ് സ്മിത്ത് രാജസ്ഥാനിലെത്തിയതിനാല്‍ വോണിനെ പരിശീലകനായി ടീമിലെത്തിക്കാന്‍ മാനേജ്മെന്‍റ് ശ്രമിക്കുന്നതായാണ് സൂചന. ഐപിഎല്‍ ലേലത്തില്‍ ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച രാജസ്ഥാനിലേക്ക് വോണ്‍ മടങ്ങിയെത്തിയാല്‍ കൂടുതല്‍ കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. 2008 മുതല്‍ 2011 വരെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച വോണ്‍ 50 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അമേരിക്കയിലെ ലോകകപ്പിൽ ഇറാൻ കളിക്കില്ല, ഖമനെയിയെ വധിച്ചവരോട് സഹകരിക്കാനാവില്ലെന്ന് കായികമന്ത്രി, ഫുട്ബോൾ ലോകത്തും വൻ അനിശ്ചിതത്വം
മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍