രോഹിതിന്റെ നേതൃത്വത്തില്‍, മുംബൈയുടെ തണലില്‍, വാംഖഡയെന്ന ഉലയില്‍ ഊതി പഴുപ്പിച്ചെടുത്ത ഒരു ആയുധം. നമൻ ധീര്‍

We don't buy Superstars, we make them - ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കോള്‍ഡസ്റ്റായ ലൈനുകളില്‍ ഒന്ന്. പറഞ്ഞത് രോഹിത് ശര്‍മ, മുംബൈ ഇന്ത്യൻസിന്റെ നായകനായിരിക്കെ. ആ വാക്കുകളുടെ പൊരുളറിയാൻ ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്‌ലി ഓവലിലേക്ക് നോക്കിയാല്‍ മതി. ഒന്നല്ല, രണ്ട് പേരെ കാണാം. പറയാൻ പോകുന്നത് ഏറെ മുൻപ് തന്റെ മൂല്യം തെളിയിച്ച തിലക് വര്‍മയെക്കുറിച്ചല്ല, രണ്ടാമനപ്പറ്റിയാണ്...

ഹാര്‍ദിക്ക് പാണ്ഡ്യയെപ്പോലൊരു ഫിനിഷര്‍, വാഷിങ്ടണ്‍ സുന്ദറിന് സമാനമായ ഓള്‍ റൗണ്ടര്‍ കാപബിലിറ്റി. ശിവം ദുബയുട ബിഗ് ഹിറ്റിങ് എബിലിറ്റിയും. രോഹിതിന്റെ നേതൃത്വത്തില്‍, മുംബൈയുടെ തണലില്‍, വാംഖഡയെന്ന ഉലയില്‍ ഊതി പഴുപ്പിച്ചെടുത്ത ഒരു ആയുധം. നമൻ ധീര്‍...

സഞ്ജു സാംസണ്‍ മുതല്‍ അക്സര്‍ പട്ടേല്‍ വരെയുള്ളവര്‍ വീണിടത്ത്, 182 എന്ന വിജയലക്ഷ്യം ഒരുപാട് അകലത്തിലെന്ന് തോന്നിച്ചപ്പോഴാണ് നമൻ ക്രീസിലേക്ക് എത്തുന്നത്. ഇന്ത്യയുടെ സ്കോറപ്പോള്‍ 10.5 ഓവറില്‍ 70 മാത്രമാണ്. ഒരു ഓവറില്‍ ആവശ്യമായ റണ്‍സ് 11ന് മുകളിലായിരുന്നു. അഭിഷേക് ഒഴികെയുള്ള ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ക്കും സ്ട്രൈക്ക് റേറ്റ് 100 കടത്താൻ കഴിഞ്ഞിട്ടില്ല, എന്തിന് പവര്‍പ്ലേയുടെ ആനുകൂല്യമുള്ളപ്പോള്‍ പോലും.

ഇന്നിങ്സിന്റെ പാതി ദൂരം പിന്നിടുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് കളിയുടെ മൊമന്റം ചെയ്ഞ്ച് ചെയ്യാൻ കഴിയുന്നൊരു ഇന്നിങ്സായിരുന്നു. നേരിട്ട രണ്ടാം പന്ത്, ലോക്കി ഫെര്‍ഗൂസണിന്റെ ഒരു ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി, ഹിപ് ഹൈറ്റിലായിരുന്നു. പുള്‍ ഷോട്ട്, ഫൈൻ ലെഗിന് മുകളിലൂടെ സിക്സ്. തന്റെ ഇന്റന്റ് നമൻ അവിടെ വ്യക്തമാക്കി.

ശേഷം എത്തിയത് ന്യൂസിലൻഡ് നായകൻ മിച്ചല്‍ സാന്റനറാണ്. അഭിഷേകിനേയും അക്സറിനേയും ശ്രേയസിനേയും മടക്കിയ സാന്റനര്‍. ന്യുസിലൻഡ് നിരയില്‍ ശനിയാഴ്ച രാത്രി ഏറ്റവും അപകടകാരിയായ ബൗളര്‍. ഇടം കയ്യൻ സ്പിന്നറുടെ അതുവരെയുള്ള കണക്കുകള്‍ രണ്ട് ഓവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റാണ്, ഒരു ബൗണ്ടറി പോലും വഴങ്ങിയിട്ടില്ല. ജേക്കബ് ഡഫിയുടെ കൈകള്‍ നമന് ഒരു ജീവൻ നല്‍കുകയാണ്. അതിന് വൈകാതെ കിവികള്‍ വിലകൊടുക്കേണ്ടി വന്നു.

പതിമൂന്നാം ഓവറിലെ അവസാന പന്ത്, സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തിയ ഫ്ലോട്ടഡ് ഡെലിവെറി വിശ്രമിച്ചത് സൈറ്റ് സ്ക്രീനപ്പുറമായിരുന്നു. തിലക് വര്‍മ നമന് കൃത്യമായ പിന്തുണ നല്‍കുന്നുണ്ട്. ഫെര്‍ഗൂസണിനും സാന്റനറിനും പിന്നാലെ ബ്രേസ്‌വെല്ലിന്റെ ഊഴമായിരുന്നു. ഒരു ഫോറും സിക്സും ഉള്‍പ്പെടെ നമൻ ആ ഓവറില്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത് 13 റണ്‍സാണ്. ആകെ ഇന്ത്യ നേടിയത് 15 റണ്‍സ്. 11 ഓവറില്‍ 71ല്‍ നിന്ന് ഇന്ത്യ 107ലേക്ക് അതിവേഗം എത്തി, അല്ല നമൻ എത്തിച്ചു.

കളി ഇന്ത്യക്ക് അനുകൂലമാക്കി നമൻ തിരിക്കുന്നുവെന്ന് തോന്നിച്ചപ്പോഴാണ് സാന്റനര്‍ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നത്. മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സ്. എ ഗെയിം ചെയ്ഞ്ചിങ് ക്യാമിയോ. ഇവിടെ നിന്നായിരുന്നു നിതീഷും തിലകും ഇന്ത്യയുടെ അസാധാരണ തിരിച്ചുവരവിന്റെ അമരത്തേക്ക് കയറി നിന്നത്.

ക്രൈസ്റ്റ് ചര്‍ച്ചിലെ ആദ്യ ടി20 ഓര്‍മയില്ലെ, സഞ്ജുവിന്റെ മികച്ച തുടക്കത്തിന്റെ സഹായത്താല്‍ ഇന്ത്യ നേടിയെടുത്ത ചരിത്ര വിജയം. അന്നും ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് നമനായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 15 പന്തില്‍ 42 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 280 ആയിരുന്നു. ശ്രേയസ് അയ്യര്‍ മടങ്ങുമ്പോള്‍ പരാജയപ്പെടുമെന്ന തോന്നിച്ച മത്സരം നമൻ ഒറ്റയ്ക്ക് ഇന്ത്യക്ക് നേടിത്തരികയായിരുന്നു. വിൻഡീസ് പരമ്പരയിലെ മഴമൂലം മുടങ്ങിയ ബെംഗളൂരു ടി20യില്‍ ആറ് പന്തില്‍ 24 റണ്‍സ്, പുറത്താകാതെ.

നമന്റെ ഇന്നിങ്സുകള്‍ നല്‍കുന്ന സന്ദേശം അയാളൊരു ടോപ് ഫിനിഷറാണെന്നത് മാത്രമല്ല. ഇന്ത്യയിലും വിദേശത്തും ഒരുപോലെ ഇംപാക്റ്റ് നല്‍കാൻ അയാള്‍ക്ക് കഴിയുമെന്നതാണ്. ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും. വിൻഡീസ് പരമ്പരയില്‍ ടി20 ഫോര്‍മാറ്റില്‍ അഞ്ച് വിക്കറ്റുകള്‍ ആകെ നേടി, ഏകദിനത്തില്‍ ഒന്നും. ഐപിഎല്ലില്‍ മുംബൈക്കായി ക്യമിയോകള്‍ വേറെയും.

ഇന്ത്യയുടെ ലോവര്‍ ഓര്‍ഡറില്‍ ഇനി നമനുണ്ടാകുമെന്ന് ഉറപ്പിക്കാം. ബുമ്രയ്ക്കും ഹാര്‍ദിക്കിനും തിലകിനും ശേഷം ഇന്ത്യക്കൊരു ജെനുവിൻ മാച്ച് വിന്നറെക്കൂടെ സമ്മാനിച്ചിരിക്കുന്നു മുംബൈ ഇന്ത്യൻസ്.