ലാ ലിഗയില്‍ ഒൻപത് മത്സരങ്ങള്‍, 39 ഗോളുകള്‍. ആന്തണി ഗോ‍ര്‍ഡൻ, റഫീഞ്ഞ്യ, യമാല്‍..ഫ്ലിക്കിന്റെ ഫ്രണ്ട് ലൈന്റെ ശേഷി എത്രത്തോളം ഭയപ്പെടുത്തുന്നതാണെന്ന് ഈ കണക്കുകള്‍ പറയുന്നുണ്ട്

ലമീൻ യമാലിന്റെ ഒരു നിമിഷത്തെ മാജിക്ക്, അല്ലെങ്കില്‍ എംബാപെയുടെ വേഗക്കാലുകള്‍, ഹൻസി ഫ്ലിക്കിന്റെ ഹൈ ലൈനും പ്രെസിങ്ങും, ഹോസെ മൗറിഞ്ഞ്യോയുടെ ട്രാൻസിഷനുകള്‍....ഫുട്ബോള്‍ ലോകത്തെ പതിറ്റാണ്ടുകളായി രണ്ട് ദിശയില്‍ നിര്‍ത്തുന്ന ആ 90 മിനുറ്റുകള്‍, എല്‍ ക്ലാസിക്കോ...ടാക്റ്റിക്കല്‍ ബാറ്റിലില്‍ ആ‍ര്‍ക്കാണ് എഡ്ജ്.

ലാ ലിഗയില്‍ ഒൻപത് മത്സരങ്ങള്‍, 39 ഗോളുകള്‍. ആന്തണി ഗോ‍ര്‍ഡൻ, റഫീഞ്ഞ്യ, യമാല്‍..ഫ്ലിക്കിന്റെ ഫ്രണ്ട് ലൈന്റെ ശേഷി എത്രത്തോളം ഭയപ്പെടുത്തുന്നതാണെന്ന് ഈ കണക്കുകള്‍ പറയുന്നുണ്ട്. പക്ഷേ, ചാമ്പ്യൻസ് ലീഗില്‍ പിഎസ്‌ജിയോടേറ്റ പരാജയം ബാഴ്സയുടെ താളം തെറ്റിച്ചോയെന്നാണ് ഇനി അറിയേണ്ടത്. തങ്ങളേക്കാള്‍ ഹൈ ഇന്റൻസിറ്റിയുള്ള ഒരു സിസ്റ്റത്തിന് മുന്നില്‍ ബാഴ്സ പതറുമെന്ന് മാത്രമല്ല, ശക്തിയും ദൗര്‍ബല്യവും ഒന്നുതന്നെയെന്ന് തെളിഞ്ഞു, എന്നാല്‍ ആ ഒറ്റ മത്സരംകൊണ്ട് വിലയിരുത്താനാകുന്നതല്ല ബാഴ്സ. പിഎസ്‌ജിയല്ല റയലും.

പിഎസ്‌ജിക്കെതിരെ റഫീഞ്ഞ്യയെ ഫ്ലിക്ക് 60-ാം മിനുറ്റില്‍ പിൻവലിച്ചതും റോഡ്രിക്ക് 30 മിനുറ്റുകള്‍ മാത്രം അനുവദിച്ചതുമെല്ലാം ക്ലാസിക്കൊ ഉന്നമിട്ട് തന്നെയാണ്, ടൈറ്റില്‍ സീല്‍ ചെയ്യുക എന്ന ലക്ഷ്യമായിരിക്കണം. പക്ഷേ, പിഎസ്ജിക്കെതിരെ സംഭവിച്ച വീഴ്ചകള്‍ റയലിനെതിരെ ആവര്‍ത്തിക്കാതിരിക്കണം. ലീഗില്‍ ബാഴ്സയുടെ അത്രയും ഹൈ ലൈൻ കളിക്കുന്ന മറ്റൊരു ടീമില്ല, അതുപോലെ തന്നെ ബാഴ്സയുടെ വേഗത്തില്‍ പന്ത് റിക്കവര്‍ ചെയ്യുന്ന സംഘവും.

ഒപ്പോസിഷന്റെ ബില്‍ഡ് അപ്പ് പ്ലേയില്‍ തന്നെ പ്രെസ് ചെയ്ത് പന്ത് തിരിച്ചുപിടിക്കുകയും ഉടൻ ആക്രമണത്തിലേക്ക് മാറുക...ഇവിടെ പ്രധാന പങ്കുവഹിക്കുന്നത് മിഡ് ഫീല്‍ഡാണ്, പെഡ്രിയും റോഡ്രിയും. പെഡ്രി ക്രിയേറ്ററായും റോഡ്രിയും പ്രൊട്ടക്റ്ററായും തുടരുമ്പോഴാണ് ഫെര്‍മിന് അറ്റാക്ക് ചെയ്യാനുള്ള സ്പേസ് ലഭിക്കുന്നത്. മൗറിഞ്ഞ്യോയൊരുക്കുന്ന പ്രതിരോധക്കോട്ട എങ്ങനെ ഫ്ലിക്കിന്റെ ട്രയോയെ കണ്‍ടൈൻ ചെയ്യുമെന്നതാണ് ചോദ്യം. ഗോര്‍ഡന്റെ പേസ്, റഫീഞ്ഞ്യയുടെ ഓഫ് പൊസഷൻ റണ്ണുകള്‍, യമാലിന്റെ അണ്‍പ്രെഡിക്റ്റബിലിറ്റി.

ഹെര്‍ണാണ്ടസിന്റെ പ്രകടനം ലെഫ്റ്റ് ബാക്കില്‍ കുക്കുറേയക്ക് ആവര്‍ത്തിക്കാൻ സാധിക്കുമോയെന്നതാണ് ബില്യണ്‍ ഡോളര്‍ ക്വസ്റ്റ്യൻ. അത് സംഭവിച്ചില്ലെങ്കില്‍ യമാലിനെ തടയാൻ ബെല്ലിങ്ഹാം ഡീപായി പൊസിഷൻ ചെയ്യേണ്ടി വരും. ഇത് റയലിന്റെ മിഡ് ഫീല്‍ഡിനെ അല്‍പ്പം ദുര്‍ബലമാക്കുക മാത്രമല്ല, പെഡ്രിക്കും ഫെര്‍മിനും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. ഇവിടെ ബാഴ്സയ്ക്ക് പ്രശ്നങ്ങളുണ്ടാകുന്നില്ല എന്നല്ല, അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ സാഹചര്യത്തില്‍ തന്നെയാണ്, 10 താരങ്ങളും അഡ്വാൻസായി കളിക്കുമ്പോള്‍ പൊസഷൻ നഷ്ടപ്പെടുകയാണെങ്കില്‍?

ഒരു ലോങ് ബോള്‍, എംബാപെയുടെ കാലുകളിലേക്ക്, അല്ലെങ്കില്‍ ഡിയോമൻഡയിലേക്ക്, ആ ഒരു നിമിഷം മതി ബാഴ്സയ്ക്ക് മത്സരം നഷ്ടമാകാൻ. കാരണം ഇരുവരുടേയും പേസാണ്, ബാഴ്സ ഡിഫൻസീവ് ഷേപ്പ് വീണ്ടെടുക്കും മുൻപ് പന്ത് വലയിലെത്തിക്കാൻ കെല്‍പ്പുണ്ടിവർക്ക്. ഇവിടെ കുബാര്‍സിക്കും ജെറാഡ് മാര്‍ട്ടിനുമായിരിക്കും റോള്‍. ബാഴ്സയുടെ ഹൈ ലൈൻ എംബാപയെ ഓഫ് സൈഡ് ട്രാപ്പില്‍ വീഴ്ത്തുന്നത് സമീപകാലത്തെ ക്ലാസിക്കോകളിലെ കാഴ്ചയാണ്, ഈ തന്ത്രം ഫ്ലിക്ക് തുടരുമോയെന്നതും ആകാംഷയാണ്. ഡിഫൻസ് കുറച്ചുകൂടി ഡീപ്പായി തുടരാൻ ഫ്ലിക്ക് അനുവദിച്ചേക്കില്ല, കാരണം അത് ബാഴ്സയുടെ അറ്റാക്കിങ്ങിനെ ബാധിക്കുന്ന ഘടകമാണ്.

ട്രാൻസിഷനുകളില്‍ എംബാപയുടേയും ഡിയോമൻഡയുടേയും സ്പീഡിനൊപ്പം ആർദ ഗൂളറിന്റെ ക്രിയേറ്റിവിറ്റിയും ബെല്ലിങ്ഹാമിന്റെ റണ്ണുകളും റയലിന് നിർണായകമാകും. ബെല്ലിങ്ഹാമിന്റെ ബോക്സിലേക്കുള്ള ലേറ്റ് എൻട്രികള്‍ സീസണില്‍ റയലിന് ഗുണകരമായിട്ടുണ്ട്. ഏരീയല്‍ ബോളുകളിലെ മുൻതൂക്കവും റയലിനുണ്ട്. റൈറ്റ് ബാക്കായി വാല്‍വര്‍ദേ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ലോങ് ബോള്‍ സേവനം റയലിന് നഷ്ടമാകും. ബാഴ്സയുടെ സ്ട്രാറ്റര്‍ജി പരിഗണിക്കുമ്പോള്‍ ട്രെന്റിന്റെ സാന്നിധ്യം റയലിനെ എഡ്ജ് നല്‍കുമായിരുന്നു.

ഇതെല്ലാം പറയുമ്പോഴും ബാഴ്സയില്‍ നിന്ന് പന്ത് എത്രകണ്ട് ലഭിക്കുമെന്നത് ചോദ്യമാണ്, 35-40 ശതമാനം കിട്ടുമെന്ന് കരുതാം. ഇവിടെ റയല്‍ കോംപാക്റ്റായി പ്രതിരോധിക്കാൻ കൂടി ഒരുങ്ങിയാല്‍ ബാഴ്സയ്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക എളുപ്പമാകും. കളത്തിലെ റയലിന്റെ ഡിസിഷൻ മേക്കിങ്ങിന് ഫലത്തെ സ്വാധീനിക്കാൻ കെല്‍പ്പുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. മൗറിഞ്ഞ്യോ സീസണിലുടനീളം നടത്തിയ പരീക്ഷണങ്ങളൊക്കെയും ക്ലാസിക്കോ മുൻനിര്‍ത്തി ആയിരിക്കണം, പ്രത്യേകിച്ചും പ്രതിരോധത്തില്‍. പക്ഷേ, ഒരു ബാലൻസിലേക്ക് എത്തിയെന്നത് ഇനിയും പറയാറായിട്ടുമില്ല.

അതുകൊണ്ട് തന്നെ വെല്‍ ബാലൻസ്ഡായി കളിക്കുന്ന ബാഴ്സയ്ക്ക് എല്‍ ക്ലാസിക്കോയില്‍ മുൻതൂക്കമുണ്ട്. മൗറിഞ്ഞ്യോയ്ക്ക് കീഴില്‍ റയല്‍ ഇപ്പോഴും റൈറ്റ് കോമ്പിനേഷൻ തിരഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍. പക്ഷേ, റോമ, സെവിയ്യ, ആര്‍ ബി ലെയ്പ്സിഗ്. ഈ മൂന്ന് മത്സരങ്ങള്‍ റയല്‍ ക്യാമ്പിലെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഒരും കംബാക്കും, രണ്ട് ആധിപത്യത്തോടെയുള്ള ജയങ്ങളും. റയലിന്റെ സീസണിനെ ഡിഫൈൻ ചെയ്യാൻ പോകുന്ന മത്സരം കൂടിയാകും എല്‍ക്ലാസിക്കോ.